കമൽ മൗല മസ്ജിദ്: എ.എസ്.ഐ കുഴികളെടുത്തു, സർവേ ഏഴ് ദിവസം പിന്നിട്ടു

ധർ: മധ്യപ്രദേശിലെ ഭോജ്ശാല/കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) സർവേയുടെ ഭാഗമായി കുഴികളെടുത്തു.

കോടതി നിർദേശപ്രകാരം നടക്കുന്ന ശാസ്ത്രീയ സർവേ ഏഴാം ദിവസം പിന്നിട്ടു. മുസ്‍ലിം, ഹിന്ദു പക്ഷങ്ങളെ പ്രതിനിധാനംചെയ്ത് ആശിഷ് ഗോയൽ, ഗോപാൽ ശർമ, അബ്ദുൽ സമദ് എന്നിവർ സന്നിഹിതരായിരുന്നു. മാർച്ച് 11നാണ് മധ്യപ്രദേശ് ഹൈകോടതി എ.എസ്.ഐ സർവേക്ക് നിർദേശിച്ച് ഉത്തരവിട്ടത്. ആറാഴ്ചക്കകം ശാസ്ത്രീയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.

മധ്യകാലഘട്ടത്തിൽ നിർമിച്ച ഇവിടെ മുസ്‍ലിംകളും ഹിന്ദുക്കളും ആരാധനാകേന്ദ്രമായി കരുതുന്ന സ്ഥലമാണിത്. വാഗ് ദേവിയുടെ (സരസ്വതി) ക്ഷേത്രമാണെന്ന് ഹിന്ദുക്കളും കമൽ മൗല മസ്ജിദാണെന്ന് മുസ്‍ലിംകളും വിശ്വസിക്കുന്നു. മുസ്‍ലിംകൾ സർവേക്ക് എതിരല്ലെന്നും 2003നുശേഷം ചില വസ്തുക്കൾ സമുച്ചയത്തിൽ സ്ഥാപിച്ചതിനെയാണ് എതിർക്കുന്നതെന്നും മൗലാന കമൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അബ്ദുൽ സമദ് പറഞ്ഞു.

ചില വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പ് സർവേ സംഘത്തെ അറിയിച്ചിട്ടുണ്ട്. സമുച്ചയത്തിനു പിന്നിൽ സർവേ സംഘം 5-6 അടിയുള്ള മൂന്നു കുഴികളാണെടുത്തത്. അവർ അവരുടെ ജോലിചെയ്യട്ടെ. തങ്ങൾ പൂർണ സഹകരണം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Kamal Maula Masjid Survey: ASI digs, survey takes seven days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.