രാമക്ഷേത്ര പ്രചാരണവുമായി ആർ.എസ്.എസും ബി.ജെ.പിയും ഇറങ്ങിയതോടെ രാജ്യത്തെവിടെയും തങ്ങൾ നടത്താത്ത അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് കമൽനാഥ്. രാമക്ഷേത്രം കാരണം ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിൽ കോൺഗ്രസ് ഓർക്കാൻ മടിക്കുന്ന ഭൂതകാലം പോലും ജനങ്ങൾക്ക് മുന്നിലേക്ക് എടുത്തിടുകയാണ് കമൽനാഥ്.
ബാബരി മസ്ജിദിന്റെ പൂട്ടുപൊളിച്ച് ഹിന്ദുക്കൾക്ക് ആരാധനക്കായി തുറന്നുകൊടുത്ത് രാമക്ഷേത്ര നിർമാണത്തിന് ആദ്യമായി വഴിയൊരുക്കിയത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കോൺഗ്രസ് സർക്കാറുമാണെന്ന് ഓർമിപ്പിച്ചാണ് രാമക്ഷേത്രത്തിന്റെ അക്കൗണ്ടിൽ വീഴുന്ന വോട്ടും കോൺഗ്രസ് പെട്ടിയിലാക്കാൻ കമൽനാഥ് ശ്രമിക്കുന്നത്.
ബാബരി മസ്ജിദ് തകർത്തതിൽ ബി.ജെ.പിയെ പോലെ കോൺഗ്രസിനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് തെളിയിക്കുന്നതാണ് കമൽനാഥിന്റെ പ്രസ്താവനയെന്ന് അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.