ക​മ​ൽ ഹാസ​ന്‍റെ രാ​ഷ്​​ട്രീ​യ ​യാ​ത്രക്ക് രാമേശ്വരത്ത് തുടക്കം

രാമേശ്വരം: രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നത്തിന് മുന്നോടിയായുള്ള രാ​ഷ്​​ട്രീ​യ ​യാ​ത്രക്ക് സൂ​പ്പ​ർ താ​രം ക​മ​ൽ ഹാ​സ​ൻ തുടക്കം കുറിച്ചു. മു​ൻ രാ​ഷ്​​ട്ര​പ​തി അ​ന്ത​രി​ച്ച ഡോ.​ എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാ​മി​​ന്‍റെ വീ​ട് സന്ദർശിച്ചാണ് ക​മ​ൽ രാ​ഷ്​​ട്രീ​യ ​യാ​ത്ര ആ​രം​ഭിച്ചത്. രാവിലെ രാമേശ്വരത്തെത്തിയ താരം ക​ലാ​മി​​ന്‍റെ സഹോദരൻ മുത്തുമീരാൻ മരക്കാർ അടക്കം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കമലിന് മുത്തുമീരാൻ മരക്കാർ ഉപഹാരം സമ്മാനിച്ചു. 

അതേസമയം, എ.​പി.​ജെ അ​ബ്​​ദു​ൽ​ ക​ലാം സ്​​കൂ​ൾ സ​ന്ദ​ർ​ശി​ക്കുന്നതിൽ നിന്ന് കമൽ പിന്മാറി. പൊതുവിദ്യാലയങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് വിമർശനത്തിന് വഴിവെക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. 

ഒ​മ്പ​തു​ മ​ണി​യോ​ടെ രാ​മേ​ശ്വ​ര​ത്തെ ഗ​ണേ​ഷ്​ മ​ഹ​ലി​ൽ എത്തിയ കമൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച നടത്തി. 11.10ന്​ ​ക​ലാം സ്​​മാ​ര​കം സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന്​ മ​ധു​ര​യി​ലേ​ക്കു​ള്ള യാ​​ത്രാ​​മ​ധ്യേ രാ​മ​നാ​ഥ​പു​രം കൊ​ട്ടാ​രം, പ​ര​മ​ക്കു​ടി ലെ​നാ മ​ഹ​ൽ, മാ​ന​മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ​െപാ​തു​യോ​ഗ​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ക്കും.

വൈ​ക​ീ​ട്ട്​ അ​ഞ്ച്​ മ​ണി​ക്ക്​ മ​ധു​ര​യി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക് സ​മീ​പ​ത്തെ ഒ​ത്ത​ക്ക​ട മൈ​താ​ന​ത്ത്​ പ​താ​ക ഉ​യ​ർ​ത്തി​യ ശേ​ഷം പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം തു​ട​ങ്ങും. ഇ​തി​നു​പി​ന്നാ​ലെ ദ​ക്ഷി​ണ ത​മി​ഴ്നാ​ട്ടി​ലെ ജി​ല്ല​ക​ളി​ൽ പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്ക​മാ​കും. എം.​ജി.​ആ​റിന്‍റെ സി​നി​മ​യാ​യ നാ​െ​ള ന​മ​തേ (നാ​ളെ ന​മു​ക്കു​വേ​ണ്ടി) എ​ന്ന പേ​രി​ലാ​ണ്​ പ​ര്യ​ട​നം. 

പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നത്തിൽ ഡ​ൽ​ഹി മു​ഖ്യ​മ​​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ​െ​ങ്ക​ടു​ക്കും. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​യി​ട്ടി​ല്ല. എന്നാൽ, പിണറായിയുടെ വിഡിയോ സന്ദേശം സമ്മേളനത്തിൽ സംപ്രേക്ഷണം ചെയ്യുമെന്ന് വിവരമുണ്ട്. 


 

Tags:    
News Summary - Kamala Hassan Start Political Yatra in Rameswaram -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.