കമല മിൽസ്​ തീപിടിത്തം; വൺ എബൗ പബ്ബി​െൻറ ഉടമകൾ അറസ്​റ്റിൽ

മുംബൈ: മുംബൈയിൽ 14 പേരുടെ മരണത്തിനിടയാക്കിയ കമല മിൽസ്​ തീപിടിത്തത്തിൽ വൺ എബൗ പബ്ബി​​​​െൻറ രണ്ട്​ ഉടമകളെ അറസ്​റ്റ്​ ചെയ്​തു. രണ്ടാഴ്​ചയോളമായി ഇരുവരും ഒളിവിലായിരുന്നു. ബുധനാഴ്​ച അർധരാത്രിയോടെയാണ്​ പൊലീസ്​ ഇവരെ അറസ്​റ്റ്​ ചെയ്യുന്നത്​. 

കൃപേഷ്​ സാങ്​വി, ജിഗർ സാങ്​വി, അഭിജീത്​ മാങ്കർ എന്നിവരാണ്​ പബ്ബി​​​​െൻറ പാർട്​നർമാർ. കൃപേഷ്​ സാങ്​വി, ജിഗർ സാങ്​വിയുമാണ്​ അറസ്​റ്റിലായത്​. അഭിജീത്​ മാങ്കർ ഇപ്പോഴും ഒളിവിലാണ്​. മനൂപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ്​ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്​. 

നേരത്തെ, അഭിജീതിന്​ ഒളിവിൽ താമസിക്കാൻ സഹായം നൽകിയ വിശാൽ കാര്യ എന്നയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. തീപിടിത്തത്തിൽ സി.ബി.​െഎ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ രാഷ്​ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പൊലീസ്​ കമ്മീഷണർ, മേയർ എന്നവർക്ക്​ പബ്ബി​​​​​െൻറ ഉടമസ്​ഥർ കത്തെഴുതിയിട്ടുണ്ട്​. തങ്ങൾക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

മുംബൈ പൊലീസ്​ ആദ്യം വൺ എബൗ പബ്ബി​​​​െൻറ ഉടമസ്​ഥർക്കെതിരെ മാത്രമായിരുന്നു കേസ്​ രജിസ്​റ്റർ ​െചയ്​തത്​.  എന്നാൽ പിന്നീട്​ മോജോ ബിസ്​ട്രോ പബ്ബി​​​​െൻറ ഉടമകളു​െട പേരും ചേർക്കുകയായിരുന്നു. കമല മിൽസിൽ പ്രവർത്തിക്കുന്ന രണ്ട്​ പബ്ബുകളാണ്​ വൺ എബൗയും മോജോ ബിസ്​ട്രോയും. മോജോ ബിസ്​ട്രോയിൽ നിന്ന്​ തീപടർന്ന്​ വൺ എബൗയിലേക്കും തുടർന്ന്​ കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു. 

Tags:    
News Summary - Kamala Mills Fire: Owners Of 1Above Pub Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.