ബംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിെൻറ അംഗരക്ഷകനായ കുമാർ ഹെഗ്ഡെയെ കർണാടകയിൽനിന്ന് മുബൈ പൊലീസ് അറസ്റ്റ് ചെയ്തു. കുമാർ ഹെഗ്ഡെയുടെ സ്വദേശമായ മാണ്ഡ്യ ജില്ലയിലെ ഹെഗ്ഡെഹള്ളിയിൽനിന്നാണ് മുബൈ പൊലീസ് പിടികൂടിയത്.
ബ്യൂട്ടീഷനായ 30കാരിയുടെ പരാതിയെതുടർന്ന് കഴിഞ്ഞ പത്തുദിവസമായി കുമാർ ഹെഗ്ഡെക്കായുള്ള അന്വേഷണം മുബൈ പൊലീസ് ഊർജിതമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചക്കുശേഷമാണ് കുമാർ ഹെഗ്ഡെയെ പിടികൂടിയത്. തുടർന്ന് ട്രാൻസിറ്റ് വാറൻറ് നേടിയശേഷം മുബൈയിലെത്തിച്ചു.
മറ്റൊരു യുവതിയുമായുള്ള കുമാർ ഹെഗ്ഡെയുടെ വിവാഹം നടക്കുന്നതിെൻറ തലേദിവസമാണ് മുബൈ പൊലീസിലെ എസ്.ഐ വീരേന്ദ്ര ബോസ്ലെയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസ് പിടികൂടിയത്. മുബൈയിൽ ബ്യൂട്ടീഷനായ യുവതിയുമായി സൗഹൃദത്തിലായ കുമാർ ഹെഗ്ഡെ ഒന്നിച്ചു ജീവിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.
എട്ടുവർഷമായി കുമാർ ഹെഗ്ഡെയുമായി പരിചയത്തിലാണെന്നും കഴിഞ്ഞ വർഷം ജൂണിൽ നൽകിയ വിവാഹ വാഗ്ദാനം സ്വീകരിക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാസം അവസാനം അരലക്ഷം രൂപ കടം വാങ്ങിയശേഷം മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ കുമാർ ഹെഗ്ഡെയെകുറിച്ച് പിന്നീട് വിവരമില്ലായിരുന്നുവെന്നുമാണ് പരാതി.
സുഹൃത്ത് വഴി മറ്റൊരു യുവതിയെ കുമാർ ഹെഗ്ഡെ വിവാഹം കഴിക്കുകയാണെന്നറിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കാണ് മുബൈയിലെ ഡി.എൻ നഗർ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.