ന്യൂഡൽഹി: ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കയിലെ ആദ്യ വനിതാ വെസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ പ്രസംഗം ട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ പരാമര്‍ശം.
'ഓരോ അഞ്ചു മിനിറ്റിലും വിവരങ്ങൾ നശിക്കുന്ന ഗജിനി ബൈഡനേക്കുറിച്ച് അറിയില്ല, അവര്‍ അയാളില്‍ കുത്തി വച്ച മരുന്നുകള്‍ ഒരു വര്‍ഷത്തിലപ്പുറത്തേക്ക് ഗുണം ചെയ്യില്ല. കമല ഹാരിസ് ആയിരിക്കും അമേരിക്കയെ നയിക്കുക എന്നത് വ്യക്തമാണ്. ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് വഴി തെളിയും. ഈ ചരിത്ര ദിവസത്തിന് ആശംസകള്‍ എന്നാണ് കങ്കണ റണാവത്തിന്‍റെ ട്വീറ്റ്. 2008ല്‍ പുറത്തിറങ്ങിയ ആമിര്‍ഖാന്‍റെ ഹിറ്റ് ചിത്രമാണ് ഗജിനി.
'യു.എസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ വനിത താനായിരിക്കാം, എന്നാൽ അവസാനത്തേതല്ല. തുല്യതക്കായുള്ള കറുത്ത വർഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്നും പുതിയ പ്രഭാതം വിടർന്നെന്നും ആയിരുന്നു കമലയുടെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.