മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന സർക്കാറുമായി ഇടഞ്ഞു നിൽക്കുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണാവത്ത് ഗവർണർ ഭഗത് സിങ് കോശിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നടത്തിയ കൂടിക്കാഴ്ചയുെട ലക്ഷ്യം വ്യക്തമല്ല. സഹോദരി രംഗോലിയും കങ്കണക്കൊപ്പമുണ്ടായിരുന്നു.
മുംബൈയിലെ കങ്കണയുടെ ഓഫിസ് കെട്ടിടം ബ്രിഹാൻ മുംബൈ കോർപറേഷൻ അധികൃതർ ഭാഗികമായി പൊളിച്ചുനീക്കിയിരുന്നു. കങ്കണ ഹരജി നൽകിയതിനെ തുടർന്ന് കെട്ടിടം പൊളിക്കുന്നത് ബോംബെ ഹൈകോടതി സ്റ്റേ ചെയ്തു. സെപ്റ്റംർ 22ന് വീണ്ടും ഹരജി പരിഗണിക്കും. ഇതിനിടെയാണ് ഗവർണറുമൊത്തുള്ള കൂടിക്കാഴ്ച.
കങ്കണ രാജ്ഭവനിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ പടിഞ്ഞാറൻ ഖറിലെ കങ്കണയുടെ വീടിന് മുമ്പിൽ ആൾ ഇന്ത്യ പാെന്തർ സേന എന്ന ദലിത് സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. കങ്കണയുടെ നിരന്തര വിവാദ പ്രസ്താവനകളെ തുടർന്നായിരുന്നു പ്രതിഷേധം.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം. മുംബൈെയ പാക് അധീന കശ്മീർ എന്നു വിശേഷിപ്പിച്ചതിനെതിരെ മഹാരാഷ്ട്ര സർക്കാരും ശിവസേനയും രംഗത്തെത്തി. തുടർന്ന് മാഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്നും കങ്കണ ആരോപിച്ചു. തുടർന്ന് കങ്കണയുടെ മുംബൈയിെല ഓഫിസ് കെട്ടിടം അനധികൃതമായാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി പൊളിക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.