മുംബൈയിൽ താമസിക്കാൻ കങ്കണക്ക്​ ഒരു അവകാശവുമില്ലെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി

മുംബൈ: സുരക്ഷിതമായി തോന്നുന്നില്ലെങ്കിൽ മുംബൈയിൽ താമസിക്കാൻ കങ്കണ റണാവത്തിന്​ ഒരു അവകാശവുമില്ലെന്ന്​ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രി അനിൽദേശ്​മുഖ്​. മുംബൈ പൊലീസിനെ വിമർശിച്ചുള്ള കങ്കണയുടെ ട്വീറ്റാണ്​ അനിൽ ദേശ്​മുഖിനെ ചൊടുപ്പിച്ചത്​​.

മുംബൈ പൊലീസ്​ എങ്ങനെയാണ്​ കോവിഡ്​ കാലത്ത്​ പ്രവർത്തിക്കുന്നതെന്ന്​ നമ്മളെല്ലാവരും കണ്ടതാണ്​. ഒരു അഭിനയത്രി പൊലീസിനെ കുറിച്ച്​ ഇത്തരം കാര്യങ്ങൾ പറയുന്നത്​ അംഗീകരിക്കാനാവില്ല. അതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു. മഹാരാഷ്​ട്രയും മുംബൈയും പൊലീസ്​ സുരക്ഷയിലാണ്​. മഹാരാഷ്​ട്രയിലോ മുംബൈയിലോ ജീവിക്കുന്നത്​ സുരക്ഷിതമല്ലെന്ന്​ ആർക്കെങ്കിലും തോന്നുകയാണെങ്കിൽ അവർക്ക്​ ഇവിടെ താമസിക്കാൻ അവകാശമില്ലെന്ന്​ ദേശ്​മുഖ്​ പറഞ്ഞു.

നേരത്തെ ഒരു പ്രമുഖ നടൻ കൊല്ലപ്പെട്ടതിനെ തുടർന്ന്​ ഞാൻ ബോളിവുഡിലെ മയക്കുമരുന്ന്​ മാഫിയയെ കുറിച്ച്​ പരാതി നൽകിയിരുന്നു. എന്നാൽ, അതിൽ നടപടിയെടുക്കാൻ അവർ തയാറായില്ല. മുംബൈ പൊലീസിൽ എനിക്ക്​ വിശ്വാസമില്ല. എനിക്ക്​ മുംബൈ സുരക്ഷിത നഗരമായി തോന്നുന്നില്ലെന്ന്​ കങ്കണ ട്വിറ്റർ കുറിപ്പിൽ വ്യക്​തമാക്കിയിരുന്നു. ഈ പോസ്​റ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ കങ്കണക്കെതിരെ രൂക്ഷവിമർശനവുമായി അനിൽ ദേശ്​മുഖ്​ രംഗത്തെത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.