ന്യൂഡൽഹി: അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു സർവകല ാശാല (ജെ.എൻ.യു) മുൻ വിദ്യാർഥി യൂനിയൻ നേതാവ് കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാ ചാര്യ എന്നിവരടക്കം 10 പേർക്കെതിരെ ഡൽഹി പൊലീസ് രാജ്യദ്രോഹം ചുമത്തി കുറ്റപത്രം തയാ റാക്കി. മൂന്നു വർഷത്തിനുശേഷം തയാറാക്കിയ കുറ്റപത്രം പാട്യാല ഹൗസ് കോടതിയിൽ ഉടനെ സമർപ്പിക്കും.
2016 ഫെബ്രുവരി ഒമ്പതിന് ജെ.എൻ.യു കാമ്പസിൽ നടന്ന അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന എ.ബി.വി.പിയുടെ പരാതിയിലാണ് െപാലീസ് നടപടി. ഇവർക്ക് പുറമേയുള്ളവർ ജെ.എൻ.യു, ജാമിഅ മില്ലിയ, അലീഗഢ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ പഠിക്കുന്ന കശ്മീരിൽനിന്നുള്ള വിദ്യാർഥികളാണ്. നേരത്തേ ശെഹ്ല റാഷിദ് അടക്കം 32 പേർക്കെതിരെയാണ് കേസെടുത്തതെന്നും എന്നാൽ വ്യക്തമായ തെളിവില്ലാത്തതിനാൽ മറ്റുള്ളവരെ ഒഴിവാക്കുകയായിരുന്നുവെന്നും ഡൽഹി പൊലീസ് പറഞ്ഞു.
നിലവിൽ കുറ്റപത്രം തയാറാക്കിയവർക്കെതിരെ േഫാറൻസിക് തെളിവുകളടക്കം ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.