കനിമൊഴി ഡി.എം.കെ പാർലമെന്‍ററി പാർട്ടി നേതാവ്

ചെന്നൈ: തൂത്തുക്കുടി ലോക്‌സഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡി.എം.കെ എം.പി കനിമൊഴിയെ പാർട്ടിയുടെ പാർലമെന്‍ററി നേതാവായി നിയമിച്ചു. ശ്രീപെരുമ്പത്തൂർ എം.പി ടി.ആർ. ബാലുവായിരുന്നു നേരത്തെ ലോക്‌സഭയിൽ ഡി.എം.കെയെ നയിച്ചിരുന്നത്.

ചെന്നൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദയാനിധി മാരൻ ലോക്‌സഭയിലെ പാർട്ടിയുടെ ഉപനേതാവായിരിക്കുമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ പ്രസ്താവനയിലൂടെ അറിയിച്ചു.

നീലഗിരി മണ്ഡലത്തിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രി എ. രാജ ലോക്‌സഭയിലെ വിപ്പും തിരുച്ചി എൻ. ശിവയെ ഡി.എം.കെ രാജ്യസഭ നേതാവായും നിയമിച്ചു.

ഡി.എം.കെ ട്രേഡ് യൂണിയൻ എൽ.പി.എഫ് ജനറൽ സെക്രട്ടറി എം. ഷൺമുഖം രാജ്യസഭയിലെ ഉപനേതാവും മുതിർന്ന അഭിഭാഷകൻ പി. വിൽസൺ രാജ്യസഭയിൽ പാർട്ടി വിപ്പും ആരക്കോണം എം.പി എസ്. ജെഗത്രത്‌ചഗൻ ഡി.എം.കെ ട്രഷററുമായി പ്രവർത്തിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Tags:    
News Summary - Kanimozhi is DMK’s Parliamentary party leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.