ബംഗളൂരു: കേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ സമരരംഗത്തുള്ള രാജ്യത്തെ കർഷകർക്ക് പിന്തുണയുമായി സാൻഡൽ വുഡ് താരം ശിവരാജ് കുമാർ. 'മനുഷ്യരായാൽ മറ്റുള്ളവരെ പിന്തുണക്കണം. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടില്ലെങ്കിലും ഞങ്ങളുടെ പിന്തുണ സമരം ചെയ്യുന്ന കർഷകർക്കൊപ്പമാണ്' -ശിവരാജ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ തന്നെ ഞങ്ങൾക്ക്് പരിഹരിക്കാനാകുന്നില്ല. അപ്പോൾ മറ്റുള്ളവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. പല ബോളിവുഡ് നടന്മാരും മറ്റു സെലിബ്രിറ്റികളും കർഷക സമരത്തെ പിന്തുണക്കാതെ കേന്ദ്ര സർക്കാറിനെ പിന്തുണക്കുമ്പോഴാണ് സാൻഡൽവുഡിലെ ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള താരം കർഷകർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
പോപ് സ്റ്റാർ റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടങ്ങിയ ലോകത്തെ നിരവധി പ്രശസ്തർ കർഷകർക്ക് നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നു. അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ ബന്ധുവായ മീന ഹാരിസും വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയിരുന്നു. കർഷകർക്ക് പിന്തുണ അർപ്പിച്ചവർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക ആക്രമണവും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.