താജ്​മഹൽ ഹിന്ദുക്ഷേത്രം, പേര്​ തേ​ജോമഹാലയ, ​‘തെളിവു’മായി കപിൽ മിശ്ര

ന്യൂഡൽഹി: താജ്​മഹൽ ഹിന്ദുക്ഷേത്രമാണെന്ന്​ ബി.ജെ.പി നേതാവ്​ കപിൽ മിശ്ര. എല്ലാ ശാസ്​ത്രീയ തെളിവുകളും താജ്​മഹൽ ഹിന്ദു വേദിക്​ ക്ഷേത്രമാണെന്ന്​ പറയുന്നതായും കപിൽ മിശ്ര വെളിപ്പെടുത്തി.

താജ്​മഹലി​​െൻറ യഥാർഥ പേര്​ തേജോ മഹാലയ എന്നാണ്​. കഴിഞ്ഞ 300 വർഷമായി താജ്​ മഹൽ ഷാജഹാൻ നിർമിച്ചതാണെന്ന രീതിയിൽ കബളിപ്പിക്കപ്പെടുകയാണെന്നും കപിൽ മിശ്ര കൂട്ടിച്ചേർത്തു. താജ്​മഹൽ ഹിന്ദുക്ഷേത്രമാണെന്ന്​ സ്ഥാപിക്കുന്ന രീതിയിലുള്ള ചിത്രവും കപിൽ മിശ്ര ട്വിറ്ററിൽ പങ്കുവെച്ചു.

നേരത്തേ സമാന വാദവുമായി ബി.ജെ.പി നേതാവ്​ വിനയ്​ കത്യാറും രംഗത്തെത്തിയിരുന്നു. ബി.ജെ.പി നേതാവ്​ അനന്ദ്​ കുമാർ ഹെഗ്​ഡെ താജ്​മഹൽ ഷാജഹാൻ നിർമിച്ചതല്ലെന്നും ജയസിംഹ രാജാവി​​െൻറ പക്കൽ നിന്ന്​ വാങ്ങുകയായിരുന്നുവെന്നും അവകാശപ്പെട്ടിരുന്നു. 

താജ്​മഹലിനെ സംഘ്​പരിവാർ മറ്റൊരു ‘രാമക്ഷേത്രം​’ ആക്കുകയാണെന്ന്​ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്​. വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം സൃഷ്​ടിച്ചത്​ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗമാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. 

Tags:    
News Summary - kapil mishra about tajmahal -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.