ഡൽഹി നിയമസഭയിൽ കപിൽ മിശ്രക്ക്​ മർദനം- വിഡിയോ

ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെയും പാർട്ടി അംഗങ്ങൾ​െക്കതിരെയും നിരന്തരം ആ​രോപണങ്ങൾ ഉന്നയിച്ച മിശ്രയെ നിയമസഭക്കുള്ളിൽ വെച്ച്​ എ.എ.പി എം.എൽ.എമാർ കൂട്ടം ചേർന്ന്​ മർദിക്കുകയായിരുന്നു. 

ചരക്കുസേവന നികുതിയെപ്പറ്റി ചർച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേർത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കെജ്​രിവാളിനെതിരെ കപിൽ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടർന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടർന്ന മിശ്രയോടു സഭ വിട്ടുപോകാൻ സ്പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടു. എന്നാൽ സഭയിൽ നിന്ന്​ പുറത്തുപോകാൻ തയാറാകാതിരുന്ന മിശ്രയെ എ.എ.പി അംഗങ്ങൾ കൂട്ടമായെത്തി മർദിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയാണ്​ തന്നെ കയ്യേറ്റം ചെയ്യാൻ ആവ്ശ്യപ്പെട്ടത്​. നിയമസഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട തനിക്ക് അനുമതി നൽകിയില്ലെന്നും എ.എ.പിയിലെ ഗുണ്ടകളെക്കണ്ടു താൻ പേടിക്കില്ലെന്നും  കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു. സഭയിൽ അക്രമം അരങ്ങേറുമ്പോൾ കെജ്​രിവാൾ എല്ലാം കണ്ടു രസിക്കുകയായിരുന്നു. തന്നെ മർദിക്കുന്നത്​ തടയാൻ സിസോദിയയോ കെജ്​രിവാ​ളോ ശ്രമിച്ചില്ലെന്നും മിശ്ര പറഞ്ഞു.
മി​ശ്രയെ മർദിക്കുകയും ​  ബലപ്രയോഗിച്ച്​ നിയമസഭയിൽ നിന്ന്​ പുറത്താക്കാൻ ശ്രമിക്കുകയും  ചെയ്​ത​ു. എ.എ.പിക്കെതിരെ കപിൽ മിശ്ര ഉന്നയിച്ച ആരോപണങ്ങളെല്ലാം പാർട്ടി നിഷേധിച്ചിരുന്നു.  

Tags:    
News Summary - Kapil Mishra Trashed, Marshalled Out of Delhi Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.