ന്യൂഡൽഹി: ബി.ജെ.പിയുടെ ഭരണകാലത്ത് വർഗീയ കലാപങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ.
ഞങ്ങളുടെ കാലത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ല. 2014-2020 കാലയളവിൽ എൻ.സി.ആർ.ബി ഡേറ്റ പ്രകാരം 5415 വർഗീയ കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു. 2019ൽ മാത്രം 25 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം ഓർമപ്പെടുത്തി.
രാമനവമി ആഘോഷത്തിനിടെ ബംഗാളിലും ബിഹാറിലുമുണ്ടായ വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദത തുടരുന്നതിനെ കപില്‍ സിബൽ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബിഹാറിലെ നവാഡ ജില്ലയിലെ ഹിസുവയിൽ നടന്ന പൊതുയോഗത്തിലാണ് ബി.ജെ.പി ഭരണത്തിനു കീഴിൽ കലാപങ്ങൾ നടക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.