മൂന്നു വർഷത്തിനിടെ കർണാടകയിൽ അരങ്ങേറിയത് 571 ബാലവിവാഹം

ബംഗളൂരു: തുടർച്ചയായ ബോധവത്കരണത്തിനിടയിലും കർണാടകയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ അരങ്ങേറിയത് 571 ബാലവിവാഹം. കഴിഞ്ഞദിവസം നിയമനിർമാണ കൗൺസിലിൽ നടന്ന സെഷനിൽ എം.എൽ.സി കെ. ഗോവിന്ദരാജിന്‍റെ ചോദ്യത്തിന് മറുപടിയായി വനിതാ-ശിശു ക്ഷേമ മന്ത്രി ആലപ്പ ആചാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ കാലയളവിൽ 2021-22 വർഷത്തിലാണ് ഏറ്റവും കൂടുതൽ ബാലവിവാഹം അരങ്ങേറിയത്. 296 എണ്ണം. സംസ്ഥാനത്ത് ലോക് ഡൗൺ സാഹചര്യത്തിൽ ബാലവിവാഹങ്ങൾ വർധിക്കുന്നതായി നേരത്തേ സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാണ്ഡ്യയിലാണ് ഏറ്റവും കൂടുതൽ ബാലവിവാഹ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്; 59 എണ്ണം. രാമനഗരയിൽ 51 ഉം ഹാസനിൽ 42ഉം കേസ് കണ്ടെത്തി. ഉഡുപ്പിയിൽ ഒറ്റ കേസും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തില്ല.

Tags:    
News Summary - Karnataka: 571 child marriages in last three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.