ന്യൂഡൽഹി: വരുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മതേതരത്വവും വർഗീയതയും തമ്മിലെ ഏറ്റുമുട്ടലായിരിക്കുമെന്നും അതിൽ കോൺഗ്രസ് വിജയിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ.
നിയമസഭ തെരഞ്ഞെടുപ്പു ഫലം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സമ്പൂർണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകുന്നതിൽനിന്ന് രാഹുൽ ഗാന്ധിയെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തങ്ങൾ മഹത്തായ വിജയം നേടുകതന്നെചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അടുത്തതോടെ കർണാടക ദേശീയ രാഷ്ട്രീയത്തിെൻറ കേന്ദ്രബിന്ദുവായി മാറുകയാണ്. കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും ദേശീയ നേതാക്കൾ സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിത്തുടങ്ങി. ഇരു പാർട്ടികളെയും കൂടാതെ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജനതാദൾ-എസും നിർണായകശക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.