ബെംഗളൂരു: കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന് കർണാടകയിലെ പുതിയ ആരോഗ്യമന്ത്രി കെ. സുധാകർ. കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബി. ശ്രീരാമുലുവിനെ മാറ്റി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. സുധാകറിന് പകരം ചുമതല നൽകിയത്.
അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും മൈസുരു മേഖലയിലെ കോവിഡ് മരണനിരക്ക് കുറക്കാൻ പ്രഥമ പരിഗണന നലകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ സ്ഥിതി മെച്ചെപ്പെടുത്താൻ ഒത്തൊരുമിബചച് പ്രവർത്തിക്കുമെന്ന് സുധാകർ അറിയിച്ചു. കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടി ബി.ജെ.പിയിലെത്തിയ സുധാകർ ചികബല്ലാപുരയിൽ നിന്നാണ് വിജയിച്ചത്. തിങ്കളാഴ്ച നടന്ന മന്ത്രിസഭ പുനസംഘടനയിൽ കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് എം. കർജോൽ കൈകാര്യം ചെയ്തിരുന്ന സാമൂഹ്യക്ഷേമ വകുപ്പാണ് ശ്രീരാമുലുവിന് നൽകിയത്.
എന്നാൽ സർക്കാർ കോവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടതിൻെറ തെളിവാണ് ആരോഗ്യമന്ത്രാലയത്തിലെ ഇളക്കി പ്രതിഷ്ഠയെന്ന് കോൺഗ്രസ് ആേരാപിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ അന്ന് മുതൽ കോൺഗ്രസ് ഉന്നയിച്ചു വരുന്ന ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണ് ഈ നടപടിയെന്ന് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.