വ്യവസായി സ്വയംവെടിവെച്ച് മരിച്ചു, ആത്മഹത്യക്കുറിപ്പിൽ ബി.ജെ.പി എം.എൽ.എയുടെ പേരും

ബംഗളൂരു: കർണാടകയിൽ വ്യവസായി സ്വയം തലക്ക് വെടിവെച്ച് മരിച്ചു. ആത്മഹത്യക്കുറിപ്പിൽ ബി.ജെ.പി എം.എൽ.എയുടെ പേരും. ഞായറാഴ്ചയാണ് വൈറ്റ്ഫീൽഡിൽ താമസിക്കുന്ന ബിസിനസുകാരനായ പ്രദീപ് (47) കഗ്ളിപുരയിൽ കാറിൽ ആത്മഹത്യ ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മഹാദേവപുര എം.എൽ.എയും മുൻമന്ത്രിയുമായ അരവിന്ദ് ലിംബാവാലിക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യക്കുറിപ്പിൽ ജി. രമേശ് റെഡ്ഡി, കെ. ഗോപി, ഡോ. ജയറാം റെഡ്ഡി, രാഘവ് ഭട്ട്, സോമയ്യ എന്നിവരുടെ പേരുകളുമുണ്ട്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച പ്രദീപും കുടുംബവും പുതുവത്സരാഘോഷത്തിന് രാമനഗരയിലെ റിസോർട്ടിൽ പോയിരുന്നു. പിന്നീട് ഇയാൾ ബംഗളൂരുവിലെ വീട്ടിൽ പോവുകയും ആത്മഹത്യക്കുറിപ്പ് തയാറാക്കുകയും റിസോർട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്നാണ് കാറിൽ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് അവരുടെ മൊബൈൽ നമ്പർ അടക്കമുള്ള കുറിപ്പിൽ പറയുന്നുണ്ട്. തന്റെ കൈയിൽനിന്ന് ബിസിനസ് പങ്കാളികൾ റിസോർട്ട് തുടങ്ങാനായി 1.50 കോടി രൂപ വാങ്ങിയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

അതേസമയം, പ്രദീപിനോടും ബിസിനസ് പങ്കാളികളോടും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്ന് അരവിന്ദ് ലിംബാവാലി പ്രതികരിച്ചു. 

Tags:    
News Summary - Karnataka businessman kills self, names BJP MLA in ‘suicide’ note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.