ബംഗളൂരു: കോവിഡ് -19 വൈറസ് വ്യാപനത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡിനെ ഭയപ്പെടേണ്ടതില്ല, അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. കോവിഡിനെതിരെ ഒരുമിച്ച് നിന്ന് പോരാടാമെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യവസായികൾ, സന്നദ്ധപ്രവർത്തകർ കോവിഡിനെ പോരാടുന്ന ആരോഗ്യപ്രവർത്തകർ എന്നിവരെ അഭിവാദ്യം ചെയ്ത മുഖ്യമന്ത്രി വൈറസ് ബാധയിൽ ജീവൻ നഷ്ടമാവർക്ക് ആദരാഞ്ജലികൾ സർപ്പിക്കുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി യെദ്യൂരപ്പക്കും കോവിഡ് ബാധിച്ചിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹം ആശുപത്രിവിട്ടത്.
സംസ്ഥാനത്ത് വികസനത്തിൽ ഊന്നിയ ക്ഷേമമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മഴ, വെള്ളപ്പൊക്കം, വരൾച്ച എന്നിങ്ങനെയുള്ള വെല്ലുവിളികളെ സർക്കാർ നേരിട്ടതെങ്ങനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.