ബംഗളൂരു: കർണാടകയിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി നേതാക്കളോടൊപ്പം മുംബൈയിലെ ഹോട്ടലിൽ തമ്പടിച്ച ിരിക്കുകയാണെന്ന ഡി.കെ ശിവകുമാറിൻെറ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മൂന്ന് എം.എൽ.എമാരും എന്ന െ ബന്ധപ്പെട്ടിട്ടുണ്ട്. എന്നെ അറിയിച്ചതിനു ശേഷമാണ് അവർ മുംബൈയിലേക്ക് പോയത്. എൻെറ സർക്കാറിന് ഒരു ഭീഷണിയുമില്ല- അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പിയിൽ ചേരാനുളള പദ്ധതി ഇല്ലെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പറഞ്ഞു. ഈ സർക്കാർ വീഴുമെന്ന് ബി.ജെ.പി. നേതാക്കൾ പറയുന്നു. എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങളുടെ ചില എം.എൽ.എമാർ പുറത്തേക്ക് പോയിരിക്കുന്നു, അവർക്ക് പുറത്തേക്ക് പോകുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. അവർ ബി.ജെ.പിയിൽ ചേരുമെന്നും സർക്കാറിനെ അസ്ഥിരപ്പെടുത്തുമെന്നും ആരും പറഞ്ഞിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പയും രംഗത്തെത്തി. ഈ കിംവദന്തികളിൽ സത്യമില്ല. 'ഇത് കോൺഗ്രസിനും ജെ.ഡി.എസിനും ഇടയിലുള്ളതാണ്. അവരുടെ എം.എൽ.എമാരെ ഞങ്ങൾ ബന്ധപ്പെട്ടിട്ടില്ല. ഞങ്ങളുടെ എം.എൽ.എമാരെ ഊർജ്ജിതരാക്കുന്നതിൽ മാത്രമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്' -അദ്ദേഹം പറഞ്ഞു.
കർണാടകയിലെ സഖ്യസർക്കാറിെന മറിച്ചിടാൻ ബി.ജെ.പി നടത്തുന്ന ഒാപറേഷൻ താമരയെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ ആണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് കുതിരക്കച്ചവടം നടക്കുന്നു. ഞങ്ങളുടെ മൂന്ന് എം.എൽ.എമാർ മുംബൈയിെല ഒരു ഹോട്ടലിൽ ബി.ജെ.പി എം.എൽ.എമാർക്കും നേതാക്കൾക്കുമൊപ്പമാണ്. അവിടെ എന്താണ് സംഭവിക്കുക എന്നും അവർക്ക് എത്ര വാഗ്ദാനം ചെയ്തുവെന്നും ഞങ്ങൾക്കറിയാം - ശിവകുമാർ പറഞ്ഞു.
എച്ച്.ഡി കുമാരസ്വാമി ബി.ജെ.പിയോട് കരുണ കാണിക്കുന്നുെവന്നും അദ്ദേഹം ആരോപിച്ചിരുന്നു. നമ്മുെട മുഖ്യമന്ത്രി ബി.ജെ.പിയോട് അൽപം ചായ്വ് കാണിക്കുന്നു. അേദ്ദഹത്തിനറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്നാണ് ഞാൻ ഉേദ്ദശിച്ചത്. ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകളെപറ്റി എല്ലാ എം.എൽ.എമാരും മുഖ്യമന്ത്രിയെ അറിയിച്ചതാണ്. അവർ സിദ്ധരാമയ്യയോടും ഇതേകുറിച്ച് പറഞ്ഞു. എന്നാൽ കാത്തിരുന്ന് കാണാം എന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. അദ്ദേഹത്തിെൻറ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ അത് പുറത്തുവിേട്ടനെയെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.