ബംഗളൂരു: രണ്ട് നിയമസഭാ സീറ്റുകളിൽ മൽസരിക്കുന്നതിനെ പരഹസിച്ച നരേന്ദ്ര മോദിക്ക് മറുപടിയുമായികർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദി വാരണസി, വഡോദര സീറ്റുകളിൽ മൽസരിച്ചത് പരാജയ ഭീതി മൂലമാണോയെന്ന് സിദ്ധരാമയ്യ ട്വീറ്റിലൂടെ ചോദിച്ചു.
നിങ്ങള്‍ 56 ഇഞ്ച് മനുഷ്യനാണ്. അതു കൊണ്ട് തന്നെ ബുദ്ധിപരമായ വിശദീകരണങ്ങള്‍ നല്‍കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ ബി.ജെ.പി 60-70 സീറ്റ് കടക്കില്ലെന്ന ഭയത്തില്‍ നിന്നുള്ള പ്രതികരണമാണ് മോദി നടത്തുന്നതെന്നും സിദ്ധരാമയ്യ പരിഹസിച്ചു.
രണ്ട് മണ്ഡലത്തില്‍ സിദ്ധരാമയ്യയും ഒരു മണ്ഡലത്തില്‍ മകൻ യതീന്ദ്രയും മൽസരിക്കുന്നതിലൂടെ 2+1 ഫോര്‍മുലയാണ് കര്‍ണാടകത്തില്‍ നടപ്പാക്കുന്നതെന്ന് മോദി പരിഹസിച്ചിരുന്നു. നിലവിലെ മണ്ഡലത്തില്‍ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് സിദ്ധരാമയ്യ പുതിയ രണ്ട് മണ്ഡലങ്ങളില്‍ മൽസരിക്കുന്നത്. സിറ്റിങ് മണ്ഡലത്തില്‍ സ്വന്തം മകനെ നിര്‍ത്തി മത്സരിപ്പിക്കുന്നു. ഇതാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി നടപ്പാക്കുന്ന വികസനമെന്നും മോദി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.