ബംഗളൂരു: കർണാടകയിൽ സഖ്യസർക്കാറിന് ഭീഷണിയുയർത്തി ബി.ജെ.പിയിലേക്ക് ചാഞ്ഞുനിൽക്കുന്ന വിമത എം.എൽ.എമാരെ അനുനയി പ്പിക്കാൻ മന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിച്ചേക്കും. പ്രാദേശിക പ്രാതിനിധ്യവും ജാതി സമവാക്യവും പരിഗണിച്ചായിരുന്നു കഴിഞ്ഞ മേയിൽ മന്ത്രിമാരെ നിശ്ചയിച്ചത്. എന്നാൽ, നിലനിൽപിെൻറ പ്രതിസന്ധിഘട്ടത്തിൽ എല്ലാ സമവാക്യങ്ങളെയും മാറ്റിനിർത്തി പുനഃസംഘടന നടത്താനാണ് നീക്കം.
ഇതിെൻറ ഭാഗമായി കോൺഗ്രസിൽനിന്ന് യു.ടി. ഖാദർ, ജയമാല, സി. പുട്ടരംഗ ഷെട്ടി എന്നിവരെയും ജെ.ഡി^എസിൽനിന്ന് സി.എസ്. പുട്ടരാജു, എസ്.ആർ. ശ്രീനിവാസ്, ഡി.സി. തമ്മണ്ണ എന്നിവരെയും മാറ്റിയേക്കും. പകരം സഖ്യത്തോട് ഇടഞ്ഞുനിൽക്കുന്ന രമേശ് ജാർക്കിഹോളി, ഡോ. സുധാകർ, ബി.സി. പാട്ടീൽ, റോഷൻ ബേഗ്, കെ.പി.ജെ.പി എം.എൽ.എ ആർ. ശങ്കർ എന്നിവരെ പരിഗണിച്ചേക്കും. കോൺഗ്രസ് മന്ത്രി സി.എസ്. ശിവള്ളി അന്തരിച്ച ഒഴിവും നികത്താനുണ്ട്. കോൺഗ്രസിൽ അനുനയനീക്കത്തിെൻറ ഭാഗമായാണ് മാറ്റമെങ്കിലും ജെ.ഡി^എസിൽ തുമകുരുവിൽ ദേവഗൗഡയുടെയും മാണ്ഡ്യയിൽ നിഖിലിെൻറയും തോൽവിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുണ്ടായിരുന്ന പുട്ടരാജുവിനെയും ശ്രീനിവാസിനെയും മാറ്റാെനാരുങ്ങുന്നത്.
എന്നാൽ, മന്ത്രിസഭ പുനഃസംഘടിപ്പിക്കില്ലെന്നും സി.എസ്. ശിവള്ളി അന്തരിച്ചതുമൂലമുള്ള ഒഴിവ് നികത്തുകയാണ് ചെയ്യുന്നതെന്നും കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് സിദ്ധരാമയ്യ പ്രതികരിച്ചു. ബി.ജെ.പി നയിക്കുന്ന മുന്നണിക്ക് കേന്ദ്രഭരണം തുടരാനുള്ളതാണ് ജനവിധിയെന്നും സംസ്ഥാന സർക്കാറിെന അട്ടിമറിക്കാനുള്ളതല്ലെന്നും അദ്ദേഹം പരിഹസിച്ചു. ആരും പാർട്ടിവിടില്ല. ജൂൺ ഒന്നിന് സർക്കാർ വീഴുമെന്ന പറഞ്ഞ യെദിയൂരപ്പ, അതു സംഭവിച്ചില്ലെങ്കിൽ പദവി രാജിവെച്ചൊഴിയാൻ ധൈര്യം കാണിക്കണമെന്നും സിദ്ധരാമയ്യ വെല്ലുവിളിച്ചു.
കോൺഗ്രസിെൻറ അനുനയ നീക്കം ഫലം കാണുന്നുണ്ടെന്നാണ് വിവരം. വിമത എം.എൽ.എമാരിലൊരാളായ മഹേഷ് കുമത്തള്ളിതിങ്കളാഴ്ച ബംഗളൂരു വിധാൻസൗധയിൽ നടന്ന ജവഹർലാൽ െനഹ്റു സ്മൃതിദിനസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർക്കൊപ്പം പെങ്കടുത്തു. അതേസമയം, ഭരണകാര്യങ്ങളല്ലാതെ സഖ്യസർക്കാറുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളൊന്നും മാധ്യമങ്ങളോട് ചർച്ചചെയ്യരുതെന്ന് ജെ.ഡി-എസ് മന്ത്രിമാർക്ക് നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.