ബംഗളൂരു: ആറുവയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന് കർണാടകയിൽ 50കാരനായ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ ചികമഗളൂരുവിലാണ് സംഭവം. കൊലപാതക ശ്രമത്തിനാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. ആറ് വയസുകാരെൻറ മരണവുമായി ബന്ധപ്പെട്ടാണ് ഡോ. ദീപകിനെ ചികമഗളൂരുവിലെ തരികേരെ ടൗണിൽ വെച്ച് ഒരു സംഘം ആളുകൾ ആക്രമിച്ചത്.
'സംഭവം നടന്ന് 18 മണിക്കൂറിനകം നാലു പ്രതികളെ അറസ്റ്റ് ചെയ്തു. െഡങ്കിപ്പനി ബാധിച്ച ആറ് വയസുകാരനായ ഭുവനെ ഡോ. ദീപക്കായിരുന്നു ചികിത്സിച്ചത്. കുട്ടിയുടെ ആരോഗ്യ നില വഷളായതോടെയാണ് ചികിത്സക്കായി ഷിമോഗയിലേക്ക് മാറ്റിയത്. ശേഷം കുട്ടി മരിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മരിച്ച കുട്ടിയുടെ ബന്ധുവാണ്. ബാക്കി മൂന്ന് പേർ ഇയാളുടെ സുഹൃത്തുക്കളാണ്' -പൊലീസ് സൂപ്രണ്ട് എം.എച്ച്. അക്ഷയ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ ഡോ. ദീപക് ഷിമോഗയിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യപ്രവർത്തകർക്കെതിരെ ഇത്തരം ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ലീഗൽ സെൽ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് റസിഡൻറ് ഡോക്ടർമാർ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പക്ക് കത്തെഴുതി.
കോവിഡ് രോഗി മരിച്ചതിന് അസമിൽ ഡോക്ടർക്ക് നേരെ ചൊവ്വാഴ്ച ആക്രമണമുണ്ടായിരുന്നു. കേസിൽ24 പേർ ഇതിനോടകം അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.