ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനിടെ പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സേട്ട് മൊബൈല്‍ ഫോണില്‍ അശ്ളീല ചിത്രങ്ങള്‍ കണ്ടെന്ന് ആരോപണം.റായ്ചൂരില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ആഘോഷ ചടങ്ങിന്‍െറ വേദിയിലിരിക്കുമ്പോഴാണ് സംഭവം. എന്നാല്‍, ആരോ സോഷ്യല്‍ മീഡിയയില്‍ അയച്ച ചിത്രങ്ങള്‍ മന്ത്രി വേഗത്തില്‍ സ്ക്രോള്‍ ചെയ്യുന്നതേ ദൃശ്യങ്ങളിലുള്ളൂ.താന്‍ അശ്ളീല ചിത്രങ്ങള്‍ കണ്ടിട്ടില്ളെന്നും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള ടിപ്പു ജയന്തി ആഘോഷ ചിത്രങ്ങള്‍ കാണുകയും സുഹൃത്തുക്കളുമായി പങ്കുവെക്കുകയുമാണ് ചെയ്തതെന്നും തന്‍വീര്‍ സേട്ട് പ്രതികരിച്ചു. സംഭവത്തെക്കുറിച്ചറിയില്ളെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാവില്ളെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്‍റും ആഭ്യന്തര മന്ത്രിയുമായ ജി. പരമേശ്വര പറഞ്ഞു. എന്നാല്‍, വിഷയം ബി.ജെ.പി നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രി മാപ്പു പറയണമെന്നും ഉടന്‍ രാജിവെക്കണമെന്നും ശോഭ കരന്ദ്ലാജെ എം.പി ആവശ്യപ്പെട്ടു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഉടന്‍ രാജിവെച്ചൊഴിയണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.