തെര​ഞ്ഞെടുപ്പ് കർണാടകയിൽ, താൻ കേരളത്തിലെ നേതാവാണെന്ന് മന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ ​പരാജയത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിലാണെന്നും താൻ കേരളത്തിലെ നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടിയത്.

തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കർണാടകത്തിലെ നേതാക്കൾ ആവശ്യമായ വിലയിരുത്തൽ നടത്തി കാര്യങ്ങൾ പറയും. കേന്ദ്രമന്ത്രിയായതിൽ കാര്യമില്ല. വിദേശകാര്യ വകുപ്പാണ് ത​​േൻറത്. അതിനെ കുറിച്ചാണെങ്കിൽ സംസാരിക്കാം. ബി.ജെ.പി തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റതോട് കൂടി ബി.ജെ.പി ഇല്ലാതാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Karnataka Election Result: Union Minister V. Muralidharan's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.