ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്സിറ്റ്പോളുകൾ വെറും വിനോദമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ട് ദിവസത്തേക്കുള്ള വിനോദം മാത്രമാണ് എക്സിറ്റ്പോളുകളെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
എക്സിറ്റ്പോളുകളിൽ ആശങ്കപ്പെടാതെ പ്രവർത്തകരോട് വിശ്രമിക്കാനും അവധിദിനം ആഘോഷിക്കാനും സിദ്ധരാമയ്യ നിർദേശിച്ചു. നീന്തലറിയാത്ത ആൾ പുഴ മുറിച്ച് കടക്കാൻ സ്റ്റാറ്റിസ്റ്റിഷ്യെൻറ സഹായം തേടുന്നതിന് സമാനമാണെന്ന് എക്സിറ്റ്പോളുകളെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിലെ വോെട്ടടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ്പോളുകളെ തള്ളി സിദ്ധരാമയ്യ രംഗത്തെത്തിയത്.
ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിർണായകമാവുന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടാവില്ലെന്നാണ് എക്സിറ്റ്പോളുകൾ നൽകുന്ന സൂചന. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും എക്സിറ്റ്പോളുകൾ പ്രവചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.