ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണ പരിപാടികൾക്ക് കരുത്തുപകരാൻ മുൻനിര നേതാക്കൾ ഇന്നിറങ്ങും. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്, എന്നിവർ ഇന്ന് സംസ്ഥാനത്തെത്തി പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. കർണാടക മുഖ്യൻ സിദ്ധരാമയ്യയും ഇന്ന് പ്രചാരണത്തിനുണ്ടാവും.
സോണിയാ ഗാന്ധി ഇന്ന് മൂന്ന് മണിക്ക് വിജയപുരയിൽ ജനങ്ങളെ കാണുേമ്പാൾ, ബി.ജെ.പിയുടെ മുൻനിര നേതാവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ശ്രദ്ധകേന്ദ്രവുമായ യോഗി ഇന്ന് ഭട്കൽ, ബിണ്ടൂർ, മുദാബിദ്രെ, വിരാജ്പേട്ട്, സുള്ള്യ എന്നിവിടങ്ങളിൽ പ്രചാരണം നടത്തും.
ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും തെരഞ്ഞെടുപ്പ് ആയുധമായ ടിപ്പു സുൽത്താൻ ഭരിച്ച മൈസൂരുവിലായിരിക്കും സിദ്ധരാമയ്യയുടെ ഇന്നത്തെ പ്രചാരണങ്ങൾക്ക് തുടക്കം. കഴിഞ്ഞ വർഷം സിദ്ധരാമയ്യ സർക്കാർ ടിപ്പുവിെൻറ ജന്മദിന വാർഷികം ആഘോഷിച്ചത് ബി.ജെ.പി വിവാദമാക്കിയിരുന്നു. വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് ചില സുൽത്താൻമാരുടെ ജയന്തിയാഘോഷിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രദുർഗയിൽ റാലിക്കിടെ വിമർശിച്ചത്.
225 സീറ്റുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പിെൻറ ഭാഗമായി കർണാടകയിൽ ഇരുപാർട്ടികളും ശക്തമായ പ്രചാരണത്തിലാണ്. റാലികൾ സംഘടിപ്പിച്ചും വിവാദ പ്രസ്താവനകൾ നടത്തി കോൺഗ്രസിനെ കടന്നാക്രമിച്ചും ബി.ജെ.പി കർണാടകയിൽ വിജയം നേടാനുള്ള പുറപ്പാടിലാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന തെരഞ്ഞെടുപ്പായതിനാൽ ഇരുപാർട്ടിക്കും വിജയം സുപ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.