ബംഗളൂരു: നിർണായകമായ തെരഞ്ഞെടുപ്പിൽ കർണാടക വിധിയെഴുതി കഴിഞ്ഞു. ഭരണവിരുദ്ധ വികാരമില്ലെന്നും കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്നുമാണ് സിദ്ധരാമയ്യയുടെയും കോൺഗ്രസിെൻറയും പ്രതീക്ഷ. ഇതിൽ നിന്നും ഒരുപടി കൂടി കടന്ന് മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തെന്ന യെദ്യൂരിയപ്പ പ്രഖ്യാപിച്ചു.
എന്നാൽ എക്സിറ്റ്പോളുകൾ നൽകുന്ന സൂചന കർണാടകയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ്. പല എക്സിറ്റ്പോളുകളും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് പറയുന്നില്ല. ഇയൊരു സാഹചര്യത്തിൽ ജെ.ഡി.എസിെൻറ നിലപാടാവും കർണാടകയിൽ നിർണായകമാവുക
ജെ.ഡി.എസ് 30-40 സീറ്റുകൾ വരെ നേടുമെന്നാണ് എക്സിറ്റ്പോളുകളുടെ പ്രവചനം. അങ്ങനെയെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന പാർട്ടിക്ക് ജെ.ഡി.എസിെൻറ പിന്തുണയില്ലാതെ കർണാടക ഭരിക്കാനാവില്ല. തെരഞ്ഞെടുപ്പിെൻറ ആദ്യ ഘട്ടങ്ങളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ജെ.ഡി.എസിനോട് മൃദുസമീപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടർന്നിരുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ ജെ.ഡി.എസിനെതിരെയും മോദി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതുവരെ ഏത് മുന്നണിയെ പിന്തുണക്കുമെന്ന കാര്യത്തിൽ ജെ.ഡി.എസ് മനസ് തുറന്നിട്ടില്ല. ദേവഗൗഡയെ പോലുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ ബി.ജെ.പിക്ക് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. അതേ സമയം, എച്ച്.ഡി കുമാരസ്വാമി പിന്തുണ സംബന്ധിച്ച് മനസുതുറക്കാത്തത് ഇരു മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.