ചിക്കമംഗളൂരു: പുതിയതായി റിസർവ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടിെൻറ വ്യാജനും നാട്ടിലിറങ്ങി. കർണാടകയിലെ ചിക്കമംഗളൂരുവിൽ ഉളളി കർഷകന് ലഭിച്ചത് 2000 രൂപയുടെ കള്ളനോട്ട്.
ചിക്കമംഗളൂരുവിലെ അശോകിനാണ് 2000 രൂപയുടെ ഫോേട്ടാസ്റ്റാറ്റ് കോപ്പി ലഭിച്ചത്. ശനിയാഴ്ച ചന്തയിലെത്തിയ അശോകിൽ നിന്ന് ഒരു ചാക്ക് ഉള്ളി വാങ്ങിയയാളാണ് പുതിയ 2000 രൂപയെന്ന നിലയിൽ നോട്ടിെൻറ ഫോേട്ടാസ്റ്റാറ്റ് കോപ്പി നൽകിയത്. എന്നാൽ തനിക്ക് ലഭിച്ചത് നോട്ടിെൻറ കോപ്പിയാണെന്നത് അറിയാതെ ഇയാൾ സുഹൃത്തുക്കളെ കാണിക്കുകയും കള്ളനാട്ടാണെന്ന് അവർ അറിയിച്ചതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
സംസ്ഥാനത്ത് കള്ളനോട്ടുകൾ തടയാൻ നടപടി ശക്തമാക്കുമെന്ന് പൊലീസ് സൂപ്രണ്ട് കെ. അണ്ണാമലൈ പറഞ്ഞു.
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളെക്കാൾ സുരക്ഷയുള്ള നോട്ടുകളാണ് പുതുതായി അച്ചടിച്ചിരിക്കുന്നതെന്നും കള്ളനോട്ട് അടിക്കാൻ പ്രായസമാകുമെന്നും വെള്ളിയാഴ്ച റിസർവ് ബാങ്ക് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.