ബംഗളുരു: െഎ.ടി കമ്പനികളോട് വർക്ക് അറ്റ് ഹോം നീട്ടണമെന്ന് നിർദേശിച്ച് കർണാടക സർക്കാർ. ബാംഗ്ലൂർ മെട്രോ റെയിൽവെ കോർപ്പറേഷൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിലാണ് കോവിഡിനെ തുടർന്നേർപ്പെടുത്തിയ വർക്ക് അറ്റ് ഹോം തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2022 ഡിസംബർ വരെ വർക്ക് അറ്റ് ഹോം നൽകണമെന്ന നിർദേശമാണ് ഇലക്ട്രോണിക്സ് ആന്‍റ് ഐ.ടി വകുപ്പ് സംസ്ഥാനത്തെ ഐ.ടി കമ്പനികൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. തിരക്കുകൾ നിയന്ത്രിക്കാനും നിർമാണ പ്രവർത്തനങ്ങൾ വേഗം പൂർത്തികരിക്കാനും കൂടുതൽ പേർ നഗരങ്ങളിലേക്കെത്താതിരിക്കുന്നതാണ് നല്ലതെന്നാണ് സർക്കാർ വിലയിരുത്തൽ.
കോവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രണ വിധേയമായതോടെ കർണാടകയിൽ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. രണ്ട് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ് ഇളവുകൾ നൽകിയത്. ബംഗളൂരുവിൽ കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നുവെന്നും മൂന്നാംഘട്ട വ്യാപനത്തിന്റെ സൂചനയെന്നുമുള്ള റിപ്പോർട്ടുകൾ ബി.ബി.എം.പി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.