വിദ്യാർഥികളെകൊണ്ട് സ്കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച പ്രഥമാധ്യാപികക്കെതിരെ കേസ്

ബെംഗളൂരു: വിദ്യാർഥികളെകൊണ്ട് സ്കൂൾ ടോയ്‍ലറ്റ് വൃത്തിയാക്കിപ്പിച്ച പ്രഥമാധ്യാപികക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. കർണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയിൽ മൗലാന ആസാദ് മോഡൽ ഇംഗ്ലീഷ് സ്‌കൂൾ പ്രഥമാധ്യാപിക ജോഹർ ജബീനക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

മാസങ്ങളായി സ്‌കൂളിലെ ടോയ്‌ലറ്റുകൾ കുട്ടികളെകൊണ്ട് വൃത്തിയാക്കിപ്പിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ആരോപിച്ചു. തന്റെ വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കാനും അധ്യാപിക വിദ്യാർഥികളെ പ്രേരിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പലതവണ പരാതി പറഞ്ഞതായും രക്ഷിതാക്കൾ പറഞ്ഞു.

സ്‌കൂളിലെ ജോലികൾ ചെയ്യാൻ കുട്ടികളെ നിർബന്ധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവർത്തിച്ച് താക്കീത് നൽകിയിട്ടും അധ്യാപിക അത് തുടർന്നുവെന്ന് രക്ഷിതാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Karnataka: Headmistress booked for making students clean school toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.