ബംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർണാടകയിലെ മുതിർന്ന പൗരൻമാൻ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. കേരളത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏതുസാഹചര്യം വന്നാലും നേരിടാനുള്ള തയാറെടുപ്പിലാണെന്നും കർണാടക സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ 60 വയസ് കഴിഞ്ഞവർക്കാർ ജാഗ്രത നിർദേശം. കേരളത്തോട് അടുത്തുകിടക്കുന്ന ആശുപത്രികളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം കോവിഡ് പരിശോധനക്കും തയാറെടുപ്പുകൾ തുടങ്ങി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും ആളുകൾ പേടിക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഒമിക്രോൺ വകഭേദമായ ജെ.എൻ.1 കേരളത്തിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.