ബംഗളൂരു: സംസ്ഥാനത്തെ രണ്ടാം വർഷ പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥികളെ ജയിപ്പിക്കുന്ന മാനദണ്ഡത്തിൽ ഒാരോ വിഭാഗം വിദ്യാർഥികൾക്കും വ്യത്യസ്ത മാനദണ്ഡം നിശ്ചയിച്ചതിനെതിരെ ഹൈകോടതി രംഗത്ത്.
മാനദണ്ഡത്തിൽ എന്തുകൊണ്ടാണ് തരംതിരിവ് കാണിക്കുന്നതെന്നും ഇക്കാര്യത്തിൽ ജൂൺ 17നുള്ളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് സർക്കാറിന് കോടതി നോട്ടീസ് നൽകി. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ടാം വർഷ പി.യു പരീക്ഷ റദ്ദാക്കിയിരുന്നു.
ഒന്നാം വർഷ പി.യു പരീക്ഷയുടെയും എസ്.എസ്.എൽ.സി പരീക്ഷയുടെ മാർക്കും അടിസ്ഥാനമാക്കിയാണ് രണ്ടാം വർഷ പി.യു വിദ്യാർഥികളെ വിജയിപ്പിക്കുന്നത്. എന്നാൽ, പ്രൈവറ്റായി പഠിക്കുന്ന വിദ്യാർഥികളെയും രണ്ടാമത് പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർഥികളെയും ഏതുമാനദണ്ഡ പ്രകാരമാണ് ജയിപ്പിക്കുകയെന്ന് പറഞ്ഞിട്ടില്ല.
ഇവർക്ക് പരീക്ഷ എഴുതിയാലേ പാസാകൂ എന്ന സ്ഥിതിയാണുള്ള്. ഇതിനെതിരായ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
സ്വകാര്യ വിദ്യാര്‍ഥികള്‍ക്കും രണ്ടാമത് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു.
സ്വകാര്യ വിദ്യാർഥികളെയും രണ്ടാമത് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെയും ആരോഗ്യം സർക്കാർ പരിഗണിക്കുന്നില്ലെന്നും മറ്റു വിദ്യാർഥികളുടെ ആരോഗ്യകാര്യത്തിലുണ്ടെന്നും ഹൈകോടതി വിമർശിച്ചു. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കണം. അല്ലെങ്കിൽ എല്ലാവരോടും പരീക്ഷ എഴുതാൻ ആവശ്യപ്പെടണമെന്നും കോടതി പറഞ്ഞു.
സര്‍ക്കാറിെൻറ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്ത് ഏഴു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭിക്കും. എന്നാല്‍, രണ്ടാമത് പരീക്ഷ എഴുതുന്നവരും സ്വകാര്യ വിദ്യാര്‍ഥികളുമായ 95,000ത്തോളം പേര്‍ക്ക് വീണ്ടും പരീക്ഷ എഴുതേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.