കർണാടക ഹിജാബ് നിരോധം: ഉഡുപ്പിയിലെ സ്കൂൾ പരിസരങ്ങളിൽ നിരോധനാജ്ഞ

മംഗളൂരു: ഉഡുപ്പി ജില്ലാ ഭരണകൂടം ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ഫെബ്രുവരി 19 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി. സ്കൂളുളിലും കോളജുകളിലും മുസ്‍ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അവധിക്ക് ശേഷം തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഫെബ്രുവരി 14ന് രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവ് 19ന് വൈകുന്നേരം ആറ് മണി വരെ തുടരും. ഉത്തരവ് പ്രകാരം എല്ലാ ഹൈസ്കൂളുകളുടെയും 200 മീറ്റർ ചുറ്റളവിൽ അഞ്ചോ അതിലധികമോ അംഗങ്ങൾ ഒത്തുകൂടാൻ പാടില്ല. പ്രതിഷേധങ്ങളും റാലികളും ഉൾപ്പെടെ എല്ലാവിധ സമ്മേളനങ്ങളും നിരോധിച്ചു. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും കർശനമായി നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - Karnataka Hijab Row: No Mass Gatherings Around Schools In Udupi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.