ബംഗളൂരു: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയും ടിപ്പു സുൽത്താനെതിരെയും മോശം പരാമർശം നടത്തിയെന്ന കേസിൽ മാധ്യമപ്രവർത്തകൻ പിടിയിൽ. ഹിന്ദുത്വ മാഗസിനായ അസീമയുടെ എഡിറ്റർ സന്തോഷ് തമ്മയ്യ ആണ് അറസ്റ്റിലായത്. കുടകിലെ മധുഗിരിയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഇയാളെ ഗോണികുപ്പ പൊലീസ് പിടികൂടി.
പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ടിപ്പു ജയന്തി ആഘോഷം കഴിയുന്നതുവരെ അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. ടിപ്പുവിെൻറ ‘കറുത്ത വശം’ എന്നപേരിൽ ഹിന്ദുത്വ സംഘടനയായ പ്രഗ്യാന കാവേരി സംഘടിപ്പിച്ച പരിപാടിക്കിടെ സന്തോഷ്, മുഹമ്മദ് നബിയെയും ടിപ്പു സുൽത്താനെയും അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്നാണ് പരാതി. സിദ്ധാപുര സ്വദേശിയായ കെ.വി. അസ്കർ ആണ് പരാതിക്കാരൻ.
പ്രവാചകെൻറ പ്രത്യയശാസ്ത്രം കൊണ്ടാണ് ടിപ്പുസുൽത്താൻ തീവ്രവാദ പ്രവർത്തനം നടത്തിയതെന്നാണ് തമ്മയ്യ പറഞ്ഞതെന്നാണ് പരാതിയിലുള്ളത്. ഇത്തരം പ്രസംഗം കുടകിെൻറ സമാധാനം ഇല്ലാതാക്കുമെന്നും മതസ്പർധ വളർത്തുമെന്നുമാണ് പരാതിയിലുള്ളത്. അതേസമയം, ടിപ്പുജയന്തി ആഘോഷിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടന നടത്തിയ പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നവംബർ ആറിനാണ് പരാതി നൽകിയത്. സന്തോഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷനിലേക്ക് ഞായറാഴ്ച മാർച്ച് നടത്തിയിരുന്നു. ഇയാൾക്ക് പിന്നീട് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.