ബംഗ്ലൂരു: പനിപോലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയതായി കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ശനിയാഴ്ച മുതൽ കോവിഡ്-19 ഹെൽപ്പ് ലൈൻ പ്രവർത്തനമാരംഭിക്കുമെന്ന് റാവു വെള്ളിയാഴ്ച നടത്തിയ മീറ്റിങ്ങിൽ അറിയിച്ചു.
ഇൻഫ്ലുവെൻസ പോലുള്ള എല്ലാ രോഗങ്ങൾക്കും കടുത്ത അക്യൂട്ട് റെസ്പിറേട്ടറി രോഗങ്ങൾക്കും പരിശോധന നിർബന്ധമാക്കുവാൻ നിർദ്ദേശം നൽകി. ബംഗ്ലൂരിലെ വികാസ് സൗദയിൽ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് വലിയ തോതിൽ കോവിഡ് പരിശോധന നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
ദിവസവും 7,000 ത്തിലധികം കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. 3.82 ശതമാനമാണ് കോവിഡ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ കേസുകളുടെ എണ്ണം കുറഞ്ഞിട്ടില്ല -മന്ത്രി പറഞ്ഞു. കേരളത്തിൽ കേസുകളുടെ എണ്ണം കുറയാൻ തുടങ്ങിയിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആയവരെ കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
അടുത്ത ആഴ്ചമുതൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞേക്കാമെന്നും അധികൃതർ പറഞ്ഞു. കർണാടകയിൽ വെള്ളിയാഴ്ച മാത്രം 300 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.