ബംഗളൂരു: കർണാടക ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ നടന്ന ആദായനികുതി വകുപ്പ് നടപടികൾ തുടരുന്നു. മന്ത്രി ശിവകുമാറിനോടും അടുത്ത ബന്ധുക്കളോടും സഹായികളോടും വ്യാഴാഴ്ച ബംഗളൂരു മേഖല ഒാഫിസിൽ ഹാജരാകാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച നാലു ദിവസങ്ങളിലായി മന്ത്രിയുടെ വീടുകളിലും ഒാഫിസുകളിലും സ്ഥാപനങ്ങളിലും ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും നടന്ന റെയ്ഡിൽ പണവും രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിച്ചുവരുകയാണ്. ഇതിെൻറ ഭാഗമായി മന്ത്രിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
അന്വേഷണം നടക്കുന്നതിനാൽ മന്ത്രിയുടെയും ഭാര്യ, മക്കൾ എന്നിവരുടെയും പേരുകളിലുള്ള ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പിെൻറ നിർദേശപ്രകാരം മരവിപ്പിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടേതടക്കം 27 കറൻറ്, സേവിങ്സ് അക്കൗണ്ടുകളാണ് തടഞ്ഞുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.