കർണാടക മന്ത്രി ഉമേഷ് കാട്ടി അന്തരിച്ചു

ബംഗളൂരു: കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് വിശ്വനാഥൻ കാട്ടി(61) ഹൃദയാഘാതം മൂലം അന്തരിച്ചു. ഡോളാർസ് കോളനിയിലെ വീട്ടിൽ അദ്ദേഹം ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ബെൽഗാവി ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന് കനത്ത നഷ്ടമാണ് ഉമേഷ് വിശ്വനാഥന്റെ മരണത്തിലൂടെ ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.

മന്ത്രിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ശക്തനായ നേതാവിനേയും പൊതുജനസേവകനേയുമാണ് മരണത്തി​ലൂടെ നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ-സിവിൽസപ്ലൈസ് വകുപ്പിനൊപ്പം വനം വകുപ്പിന്റെ ചുമതലയും കാട്ടി നിർവഹിച്ചിരുന്നു. മരണവാർത്തയറിഞ്ഞ് നിരവധി ബി.ജെ.പി നേതാക്കളാണ് ആശുപത്രിയിലേക്ക് എത്തിയത്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ബി.ജെ.പി മന്ത്രിസഭയിലെ മുതിർന്ന അംഗമായ കാട്ടി എട്ട് തവണ ഹുകേരിയിൽ നിന്നും എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1985ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2008ൽ ബി.ജെ.പിയിൽ എത്തുന്നതിന് മുമ്പ് ജനത പാർട്ടി, ജനത ദൾ, ജെ.ഡി (യു), ജെ.ഡി(എസ്) തുടങ്ങിയ പാർട്ടികളിലും പ്രവർത്തിച്ചിരുന്നു.

Tags:    
News Summary - Karnataka minister Umesh Katti dies of heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.