കുറഞ്ഞ പെ​ൻ​ഷ​ൻ 10,000 രൂ​പ, അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​​ന്റെ 50 ശ​ത​മാ​നം പെ​ൻ​ഷ​ൻ, കുടുംബ പെൻഷൻ; ‘ഏ​കീ​കൃ​ത പെ​ൻ​ഷ​ൻ പ​ദ്ധ​തി’യുടെ പ്രത്യേകതകൾ ഇങ്ങനെ

ന്യൂ​ഡ​ൽ​ഹി: ‘ഏ​കീ​കൃ​ത പെ​ൻ​ഷ​ൻ പ​ദ്ധ​തി’ (യു.​പി.​എ​സ്) എ​ന്ന പേ​രി​ൽ കേ​ന്ദ്ര​ ജീ​വ​ന​ക്കാ​ർ​ക്കായി പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് കേന്ദ്ര സർക്കാർ രൂപംനൽകിയിരിക്കുകയാണ്. 2025 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ലാണ് പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി നിലവിൽ വരിക. ഇപ്പോഴുള്ള പെൻഷൻ പദ്ധതിയായ ‘എൻ.പി.എസി’ൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിൽ തുടരാനുള്ള അവസരമുണ്ട്.

 

ജീ​വ​ന​ക്കാ​ർ​ക്ക് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​​ന്റെ 50 ശ​ത​മാ​നം പെ​ൻ​ഷ​നും 10,000 രൂ​പ ചു​രു​ങ്ങി​യ പെ​ൻ​ഷ​നും കു​ടും​ബ പെ​ൻ​ഷ​നും ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ് പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​. 25 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​വ​സാ​ന 12 മാ​സ​ത്തെ ​അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്റെ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി അ​തി​ന്റെ 50 ശ​ത​മാ​നം പെ​ൻ​ഷ​ൻ നൽകും. അ​തി​ലും കു​റ​വ് സേ​വ​ന കാ​ല​യ​ള​വു​ള്ള​വ​ർ​ക്ക് അ​തി​നാ​നു​പാ​തി​ക​മാ​യി​രി​ക്കും പെ​ൻ​ഷ​ൻ.

ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ന്റെ 60 ശ​ത​മാ​നം കു​ടും​ബ പെ​ൻ​ഷ​നാ​യി ന​ൽ​കും. അതായത്, പെൻഷൻ വാങ്ങുന്നവർ മരണപ്പെട്ടാൽ, ലഭിച്ചിരുന്ന തുകയുടെ 60 ശതമാനം ആശ്രിതർക്ക് കുടുംബ പെൻഷനായി ലഭിക്കും. 10 വ​ർ​ഷ​മെ​ങ്കി​ലും സ​ർ​വി​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ചു​രു​ങ്ങി​യ​ത് 10,000 രൂ​പ​യു​ടെ പെ​ൻ​ഷ​നും പ​ദ്ധ​തി ഉ​റ​പ്പു​ന​ൽ​കു​ന്നു.

 

വി​ര​മി​ക്കു​മ്പോ​ൾ ഗ്രാ​റ്റ്വി​റ്റി​ക്കൊ​പ്പം ലം​പ്സം തു​ക, വി​ല​സൂ​ചി​ക​ക്ക് അ​നു​സൃ​ത​മാ​യ ഡി.​എ വ​ർ​ധ​ന എ​ന്നി​വ പു​തി​യ പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 23 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അവകാശപ്പെടുന്നു.

ജീവനക്കാർ പുതിയ പെൻഷൻ പദ്ധതിയിലും വിഹിതം നൽകണം. പങ്കാളിത്ത പദ്ധതിയായ എൻ.പി.എസിലെ ജീവനക്കാരുടെ വിഹിതം 10 ശതമാനമായിരുന്നു. ഇത് യു.പി.എസിലും തുടരും. അതേസമയം, കേന്ദ്ര സർക്കാരിന്റെ വിഹിതം 14 ശതമാനമുണ്ടായിരുന്നത് 18.5% ആയി ഉയർത്തി.

Tags:    
News Summary - Unified Pension Scheme approved by PM Modi-led Cabinet; check salient features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.