ബംഗളൂരു: ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിന് കർണാടകയിൽ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തു. വടക്കൻ കർണാടകയിലെ ഗദഗ് സി.എസ്. പാട്ടീൽ ഗേൾസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്കിടെയാണ് വിവാദ നടപടി. മാർച്ച് 28ന് നടന്ന പരീക്ഷയിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ച ഇൻവിജിലേറ്റർമാരെയാണ് ഡെപ്യൂട്ടി ഡയറക്ടർ ജി.എം. ബസലിംഗപ്പ സസ്പെൻഡ് ചെയ്തത്. എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നവർ യൂനിഫോം നിബന്ധന പാലിക്കണമെന്നും ശിരോവസ്ത്രം പരീക്ഷഹാളിൽ അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
ശിരോവസ്ത്രം മാറ്റാൻ വിസമ്മതിച്ച ബംഗളൂരു ശാന്തിനികേതൻ പരീക്ഷാ കേന്ദ്രത്തിലെ വിദ്യാർഥിനിയെയും ബാഗൽകോട്ട് ഇൽകൽ ഗവ. സ്കൂളിലെ വിദ്യാർഥിനിയെയും അധികൃതർ തിരിച്ചയച്ചിരുന്നു. ശിരോവസ്ത്രത്തിന്‍റെ പേരിൽ അധ്യാപികയെ ഡ്യൂട്ടിയിൽനിന്ന് തടഞ്ഞ സംഭവവും അരങ്ങേറി. മാർച്ച് 28ന് ബംഗളൂരുവിലെ കെ.എസ്.ടി.വി ഹൈസ്കൂളിൽ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക നൂർഫാത്തിമയോട് ശിരോവസ്ത്രം മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. തുടർന്ന് ഇവരെ തിരിച്ചയക്കുകയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.