ബംഗളൂരു: കർണാടകയിൽ എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സി വരെയുള്ള വിദ്യാർഥികൾക്ക് ഒാൺലൈൻ വഴി ക്ലാസെടുക്കാൻ സർക്കാർ അനുമതി. ഒരു വിഭാഗം രക്ഷിതാക്കളിൽനിന്നുള്ള സമ്മർദത്തിനും ഹൈകോടതിയിൽനിന്നുള്ള നിർദേശത്തിനും പിന്നാലെയാണ് ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക്ക് ഒാൺലൈൻ വഴി പഠനത്തിന് അവസരമൊരുക്കി ഞായറാഴ്ച ൈവകീേട്ടാടെ സർക്കാർ ഉത്തരവിറങ്ങിയത്. ഒാൺലൈൻ പഠനത്തിെൻറ പേരിൽ വിദ്യാർഥികളിൽനിന്ന് സ്കൂളുകൾ അധികഫീസ് ഇൗടാക്കരുതെന്നും ഒാൺലൈൻ പഠന സൗകര്യം വാർഷിക ഫീസിൽ ഉൾപ്പെടുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലറിൽ പറയുന്നു.
അഞ്ചാംക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസ് നിര്‍ത്തിവെച്ച സർക്കാർ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ണാടക ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജികള്‍ പരിഗണിക്കവേ, അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികൾക്ക് കുറച്ചുസമയം ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഒാൺലൈൻ വിദ്യാഭ്യാസത്തോട് മിക്ക വിദ്യാലയങ്ങൾക്കും അനുകൂല നിലപാടാണുള്ളതെന്നും ഇക്കാര്യത്തിൽ ജൂൺ 29നകം പ്രതികരണം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അഭയ് എസ്. ഓഖ, ജസ്റ്റിസ് നടരാജ് രംഗസ്വാമി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിർദേശിച്ചിരുന്നു.
ഇതേ തുടർന്നാണ് സർക്കാറിെൻറ പുതിയ തീരുമാനം. വിദ്യാർഥികളുടെ ഒാൺലൈൻ പഠനം സംബന്ധിച്ച സമയക്രമവും മാർഗനിർദേശങ്ങളും രൂപപ്പെടുത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവരുന്നതുവരെയാണ് ഇപ്പോൾ താൽക്കാലിക അനുമതി നൽകിയിട്ടുള്ളത്. ആരോഗ്യ വിദഗ്ധർ, വിദ്യാഭ്യാസ വിദഗ്ധർ, ചൈൽഡ് സൈക്കോളജിസ്റ്റുമാർ തുടങ്ങിയവരടങ്ങുന്നതാണ് വിദഗ്ധ സമിതി. റിപ്പോർട്ട് സമർപ്പിച്ചശേഷം അതിലെ നിർദേശങ്ങൾകൂടി പരിഗണിച്ചാവും അന്തിമ തീരുമാനം കൈക്കൊള്ളുക.
10 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതല്‍ ഓണ്‍ലൈന്‍ സ്ക്രീന്‍ നല്‍കരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്ഗനിര്ദേശമെന്നതിനാൽ അതിനനുസരിച്ചാണ് വിദ്യാർഥികളുടെ ഒാൺലൈൻ പഠനത്തിന് സർക്കാർ സമയം ക്രമീകരിച്ചിരിക്കുന്നത്. എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾക്ക് ആഴ്ചയിലൊരിക്കലാണ് ക്ലാസ്. ഇത് 30 മിനിറ്റിൽ കൂടാൻ പാടില്ല. ഒാൺൈലൻ ക്ലാസ് സമയത്ത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാവും ഇരിക്കണം.
അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. 30 മുതൽ 45 മിനിറ്റ് വരെ ൈദർഘ്യമുള്ള ഒാൺലൈൻ ക്ലാസ് ദിനേന രണ്ടുതവണ നൽകാം. ആറു മുതൽ എട്ടു വരെയുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ അഞ്ചു ദിവസമാണ് പ്രവൃത്തി ദിവസം. പരമാവധി 45 മിനിറ്റ് എന്ന കണക്കിൽ ദിനേന രണ്ടുഘട്ടമായി ക്ലാസ് നൽകാം. ഒരു ദിവസം പരമാവധി ഒന്നര മണിക്കൂറാണ് ഇവർക്ക് ഒാൺലൈൻ പഠനസമയം.
ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസ് അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 45 മിനിറ്റ് വീതമുള്ള നാല് സെഷനുകളാണ് ഹൈസ്കൂൾ വിദ്യാർഥികൾക്കുണ്ടാവുക.
കർണാടകയിൽ എൽ.കെ.ജി മുതൽ 10ാം ക്ലാസ് വരെ ഒാൺലൈൻ ക്ലാസിന് അനുമതി
എൽ.കെ.ജി, യു.കെ.ജി: ആഴ്ചയിലൊരിക്കൽ 30 മിനിറ്റ്
ഒന്നു മുതൽ അഞ്ചു വരെ: ഒന്നിടവിട്ട ദിവസങ്ങളിൽ 30 മുതൽ 45 മിനിറ്റ്
ആറു മുതൽ എട്ടുവരെ: ആഴ്ചയിൽ അഞ്ചു ദിനം. ഒരു ദിവസം ഒന്നര മണിക്കൂർ വരെ
ഒമ്പത്, 10 ക്ലാസുകൾ: ആഴ്ചയിൽ അഞ്ചു ദിനം. ഒരു ദിവസം മൂന്നു മണിക്കൂർ വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.