പി.എഫ്.ഐ, എസ്.ഡി.പിഐ പ്രവർത്തകരുടെ വീടുകളിൽ കർണാടക പൊലീസ് റെയ്ഡ് നടത്തി; അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

 കർണാടക: എസ്.ഡി.പി.ഐ യുടെയും നിരോധിത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും വീടുകളിൽ കർണാടക പൊലീസ് റെയ്ഡ് നടത്തി. വ്യാഴാഴ്ച നടന്ന റെയ്ഡിൽ അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. നിരോധനാജ്ഞക്ക് ശേഷം സംസ്ഥാനത്ത് പി.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആദ്യ റെയ്ഡാണിത്. കർണാടകയിലെ ബി.ജെ.പി നേതാക്കൾ എസ്‌.ഡി.പി.ഐയെയും നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തി.

പനമ്പൂർ, സൂറത്ത്കൽ, ഉള്ളാൾ, മംഗളൂരു റൂറൽ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നതെന്നും കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - Karnataka Police raid residences of SDPI & PFI workers, 5 taken to custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.