ബംഗളൂരു: കർണാടക നിയമസഭയിൽ അവതരിപ്പിച്ച വിവാദ മതപരിവർത്തന നിരോധന ബില്ലിലെ ചർച്ച വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചൊവ്വാഴ്ച ബെളഗാവിയിലെ നിയമസഭ ശീതകാല സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവതരിപ്പിച്ച കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ (2021) ബുധനാഴ്ച ചർച്ചക്കെടുക്കുമെന്നായിരുന്നു നേരത്തെ സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ കാഗേരി അറിയിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച സഭ നടപടികൾ ആരംഭിച്ചപ്പേൾ ബില്ലിലെ ചർച്ച വ്യാഴാഴ്ച നടക്കുമെന്നും ബുധനാഴ്ച വടക്കൻ കർണാടകയിലെ വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുകയെന്നും സ്പീക്കർ അറിയിക്കുകയായിരുന്നു.
നിയമസഭ ശീതകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കാനിരിക്കെ വ്യാഴാഴ്ച തിരക്കിട്ട് ചർച്ച അവസാനിപ്പിച്ച് ബിൽ പാസാക്കാനാണ് ബി.ജെ.പി സർക്കാറിെൻറ നീക്കമെന്നാണ് ആരോപണം. 224 അംഗ നിയമസഭയിൽ 119പേരുമായി ഭൂരിപക്ഷമുള്ള ബി.ജെ.പി വ്യാഴാഴ്ച ശബ്ദവോട്ടോടെ ബിൽ പാസാക്കിയാലും ഉടൻ നിയമമാകില്ല. ഉപരിസഭയായ നിയമനിർമാണ കൗൺസിലിൽ നിലവിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. വെള്ളിയാഴ്ചക്ക് മുമ്പ് നിയമ നിർമാണ കൗൺസിലിൽ ബിൽ അവതരിപ്പിച്ചാലും പാസാക്കാനുള്ള നടപടികളിലേക്ക് കടന്നേക്കില്ല. ജനുവരി അഞ്ചിനുശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എൽ.സിമാർ ചുമതലയേറ്റശേഷം ഭൂരിപക്ഷം ഉറപ്പാക്കിയായിരിക്കും അടുത്ത നിയമ നിർമാണ കൗൺസിലിൽ ബിൽ പാസാക്കാൻ ബി.ജെ.പി ശ്രമിക്കുക.
ബില്ലിനെതിരെ ബുധനാഴ്ച ബംഗളൂരുവിൽ 40ലധികം മനുഷ്യവകാശ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനു പേരെ പങ്കെടുപ്പിച്ച് പ്രതിഷേധറാലിയും നടന്നു. ചൊവ്വാഴ്ച മതപരിവർത്തന നിരോധന ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിഷേധിച്ച് കോൺഗ്രസ് സഭ നടപടികൾ ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.