ബംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വെബ്സൈറ്റ് പരിഷ്കരിച്ചു. നേരത്തെയുണ്ടായിരുന്ന ksrtc.in എന്നതിന് പകരം ksrtc.karnataka.gov.in എന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
പരിഷ്കരിച്ച വെബ്സൈറ്റ് കെ.എസ്.ആർ.ടി.സി ചെയർമാൻ എം. ചന്ദ്രപ്പ ഉദ്ഘാടനം ചെയ്തു. എം.ഡി ശിവയോഗി സി. കലാസദ് ചടങ്ങിൽ പെങ്കടുത്തു.
പഴയ വെബ്സൈറ്റിലെ ലിങ്ക് വഴിയും നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ജനുവരി ഒന്നു മുതൽ കെ.എസ്.ആർ.ടി.സിയുടെ കാൾസെൻറർ നമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. 9449596666 എന്ന പഴയ നമ്പറിന് പകരം 080 26252625 ആണ് പുതിയ ഹെൽപ്ലൈൻ നമ്പർ.
യാത്രക്കാർക്ക് നിർദേശത്തിനും അന്വേഷണത്തിനും പരാതികൾക്കും 080 26252625 നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.