പരാതിക്കാരിയോട്​​ ക്ഷുഭിതനായി, മൈക്​ പിടിച്ചു വാങ്ങി സിദ്ധരാമയ്യ

മൈസൂർ: കർണാടക മു​ൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ സിദ്ധരാമയ്യ പരാതി പറയാനെത്തിയ സ്​ത്രീയോട്​ തട്ടിക ്കയറി. ക്ഷുഭിതനായ സിദ്ധരാമയ്യ അവരോട്​ ഇരിക്കാൻ ആക്രോശിച്ചുകൊണ്ട്​ സ്​ത്രീയുടെ കൈയ്യിൽനിന്ന്​ മൈക്ക്​ പി ടിച്ചു വാങ്ങി. അതിനോടൊപ്പം അവരുടെ ദുപ്പട്ടയും സിദ്ധരാമയ്യയുടെ കൈയ്യിൽ കുരുങ്ങി. സംഭവത്തി​​​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​.

വരുണ മേഖലയിൽ നടന്ന പൊതുയോഗത്തിലായിരുന്നു സംഭവം. മുൻ നിരയിലിരുന്ന സ്​ത്രീ എഴു​ന്നേറ്റു നിന്ന്​ മുൻ മുഖ്യമന്ത്രിയോട്​ ചില പരാതികൾ ഉന്നയിക്കുകയായിരുന്നു. ഇതാണ്​​ അദ്ദേഹത്തെ ചൊടിപ്പിച്ചത്​. മൈക്​ പിടിച്ചു വാങ്ങിയ ശേഷവും സ്​ത്രീ പരാതി ഉന്നയിക്കൽ തുടർന്ന​പ്പോൾ വീണ്ടും ക്ഷുഭിതനായ സിദ്ധരാമയ്യ അവരുടെ ചുമലിൽ പിടിച്ച്​ ഇരിക്കാനായി ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ സിദ്ധരാമയ്യയെ പിന്തുണച്ചുകൊണ്ട്​ കർണാടക കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷൻ ദിനേഷ്​ ഗുണ്ടു റാവു രംഗത്തെത്തി. ചിലർ കാർക്കശ്യത്തോടെ ചില ചോദ്യങ്ങൾ ചോദിക്കുന്നത്​ കേട്ടാൽ അവരെ തടയുന്നതിനായി മൈക്​ പിടിച്ചു വാങ്ങേണ്ടതുണ്ട്​. അത്തരത്തിൽ ചെയ്​തപ്പോൾ ദുപ്പട്ടയും അതോടൊപ്പം കുരുങ്ങിയതാ​െണന്നും മറ്റ്​ ഉദ്ദേശ്യങ്ങളൊന്നും അതിലുണ്ടായിരുന്നില്ലെന്നും ദിനേഷ്​ ഗുണ്ടു റാവു ന്യായീകരിച്ചു.

Tags:    
News Summary - karnataka; siddaramaiah loses cool, misbehaves with women -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.