ന്യൂഡൽഹി: കർണാടകയിൽ 10 കോൺഗ്രസ് വിമത എം.എൽ.എമാർക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരാ യത് ഒന്നാം മോദി സർക്കാറിെൻറ കാലത്ത് അറ്റോർണി ജനറലായിരുന്ന മുകുൽ രോഹത്ഗിയാ യിരുന്നു. രോഹതഗിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, മുംബൈയിലെ ഹോട്ടലിലുള്ള വിമത എം.എൽ.എമാർ വൈകീട്ട് ആറ് മണിക്കകം സ്പീക്കർക്ക് മുമ്പാകെ ഹാജരാകാമെന്ന വാഗ്ദാനം ഉത്തരവാക്കി.
മുംബൈയിൽനിന്ന് ബംഗളൂരുവിലെത്തുന്ന വിമത എം.എൽ.എമാർക്ക് പൊലീസ് സംരക്ഷണം ഡി.ജി.പി ഉറപ്പാക്കണം. അവരെ സ്പീക്കർ കേൾക്കുകയും രാജി ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജിക്കാര്യത്തിൽ വ്യാഴാഴ്ച അവശേഷിക്കുന്ന സമയത്തിനകം തീരുമാനെമടുക്കുകയും വേണം. എടുത്ത തീരുമാനം വെള്ളിയാഴ്ച കോടതിയെ അറിയിക്കുകയും വേണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സ്വയം സന്നദ്ധരായി സമർപ്പിച്ച യഥാർഥ രാജിയാണെന്ന് സ്പീക്കർക്ക് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഭരണഘടനപരമായ പരിശോധന വ്യാഴാഴ്ച രാത്രി 12 മണിക്കകം തീർപ്പാക്കാനാവില്ലെന്നും സ്പീക്കർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചു. സ്പീക്കറുടെ അധികാരത്തിൽ കൈകടത്തുന്ന സുപ്രീംകോടതി ഉത്തരവ് ഭരണഘടന വിരുദ്ധമാണ്.
അതിനാൽ വ്യാഴാഴ്ചതന്നെ വിധി നടപ്പാക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും സിങ്വി വാദിച്ചു. എന്നാൽ, വ്യാഴാഴ്ച ഹരജി പരിഗണിക്കാതിരുന്ന ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച വിമതരുടെ ഹരജിെക്കാപ്പം പരിഗണിക്കാെമന്ന് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.