ബംഗളൂരു: പരീക്ഷയിൽ കോപ്പിയടി തടയാൻ ഒരു യ‘മണ്ടൻ’ വിദ്യ പരീക്ഷിച്ച കർണാടകയിലെ കോളജ് അധികൃതർ നടപടി ഭീഷണിയിൽ. ഹാവേരി ജില്ലയിെല ഭഗത് പ്രീയൂനിവേഴ്സിറ്റി കോ ളജിലാണ് തലയിൽ കടലാസുപെട്ടി കമഴ്ത്തിവെച്ച് കുട്ടികളെ അർധവാർഷിക പരീക്ഷ എഴ ുതിച്ചത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാണക്കേടിൽനിന്ന് രക്ഷപ്പെടാൻ കോളജിനെതിരെ നടപടിക്കൊരുങ്ങുകയാണ് കർണാടക വിദ്യാഭ്യാസ വകുപ്പ്.
തല കാർഡ് ബോർഡ് പെട്ടിക്കുള്ളിലാക്കി വിദ്യാർഥികൾ പരീക്ഷയെഴുതുന്ന വിഡിയോ കോളജ് ജീവനക്കാരിലൊരാൾ പകർത്തി പുറത്തുവിടുകയായിരുന്നു. ബുധനാഴ്ച നടന്ന രസതന്ത്രം പരീക്ഷക്ക് ഹാജരായ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിനൊപ്പം ഒാരോ കടലാസുപെട്ടിയും അധ്യാപകർ നൽകി. മുഖമിരിക്കുന്ന ഭാഗം മാത്രം ദ്വാരമിട്ട പെട്ടി തലയിലിട്ടാൽ പിന്നെ തിരിഞ്ഞും മറിഞ്ഞും നോക്കി കോപ്പിയടിക്കാനാവില്ലല്ലോ എന്നതായിരുന്നു ‘ബുദ്ധി’!
ബിഹാറിലെ ഒരു സ്കൂളിൽ ഇൗ പരീക്ഷണം നടത്തിയതിന് സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത ലഭിച്ചിരുെന്നന്നും അതു തങ്ങൾ അനുകരിക്കുകയായിരുെന്നന്നുമാണ് മാനേജ്മെൻറ് പറയുന്നത്. വിദ്യാർഥികളുടെ അനുമതി വാങ്ങിയാണ് ഇതു നടപ്പാക്കിയെതന്നും കോളജ് ഡയറക്ടർ എം.ബി. സതീഷ് പറഞ്ഞു.
എന്നാൽ, വിഡിയോ പ്രചരിച്ചതോടെ പി.യു ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ എസ്.സി. പീർസാദ് സ്കൂളിലെത്തി പരീക്ഷണം നിർത്തിച്ചു. വിശദീകരണം ആവശ്യപ്പെട്ട് കോളജ് മാനേജ്മെൻറിന് നോട്ടീസ് നൽകി. കോപ്പിയടി തടയാൻ സംസ്കാരശൂന്യമായ നടപടി സ്വീകരിച്ചതിൽ അച്ചടക്ക നടപടിയെ എടുക്കാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.