മഴക്കെടുതി; നാശനഷ്ടങ്ങൾക്ക് 200 കോടി വകയിരുത്തി കർണാടക സർക്കാർ

ബാംഗ്ലൂർ: ശക്തമായ മഴയെ തുടർന്നുള്ള നാശനഷ്ടങ്ങൾക്കായി 200 കോടി രൂപ വകയിരുത്തി കർണാടക സർക്കാർ. ഇത്തവണത്തെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മഴക്കെടുതിയിൽ 70 പേരുടെ ജീവനുകൾ പൊലിഞ്ഞു.


ഇരുപതിനായിരം ഹെക്ടർ കൃഷി നാശമുണ്ടാവുകയും വീടുകൾ പൂർണമായും ഭാഗീകമായും തകരുകയും ചെയ്തു . ഇതിനായി പുനരധിവാസ പദ്ധതികൾക്ക് പ്രത്യേക സമിതി രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ബുധനാഴ്ച വരെ തീരദേശങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

Tags:    
News Summary - karnatakagovpolicies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.