ന്യൂഡൽഹി: അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തെ സി.ബി.െഎ രണ്ടാംതവണ ചോദ്യം െചയ്തു. വിദേശഫണ്ട് സ്വീകരിക്കാൻ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണിയുടെയും മാധ്യമഗ്രൂപ്പിന് ക്ലിയറൻസ് നൽകിയതാണ് കുറ്റമെന്ന് സി.ബി.െഎ അധികൃതർ പറഞ്ഞു.
രാവിലെ 11.30 ഒാടെയാണ് കാർത്തി സി.ബി.െഎ കേന്ദ്രത്തിലെത്തിയത്. കാർത്തിയുടെ പങ്കാളികളായ ഭാസ്കർ രാമൻ, രവി വിശ്വനാഥൻ, മോഹനൻ രാകേഷ് എന്നിവരെയും ചോദ്യം ചെയ്തു.
പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ, മൗറീഷ്യസിൽനിന്ന് ഫണ്ട് സ്വീകരിക്കാൻ െഎ.എൻ.എക്സ് മീഡിയക്ക് ഫോറിൻ ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിെൻറ (എഫ്.െഎ.പി.ബി) ക്ലിയറൻസ് നൽകിയതിൽ കാർത്തിയുടെ ഇടപെടലാണ് സി.ബി.െഎ അന്വേഷിക്കുന്നത്. മകൾ ഇന്ദ്രാണിയുടെ കൊലപാതകത്തിൽ പ്രതികളായി ജയിൽവാസം അനുഭവിക്കുന്ന മുഖർജി ദമ്പതിമാരിൽനിന്ന് കാർത്തിക്ക് ബന്ധമുള്ള സ്ഥാപനം സഹായം സ്വീകരിച്ചതായി ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.