ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ അനധികൃത പണമിടപാട് കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരത്തിെൻറ ജാമ്യഹരജിയിൽ ഹൈകോടതി സി.ബി.െഎയുടെ പ്രതികരണം ആരാഞ്ഞു. 16നകം അന്വേഷണത്തിെൻറ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും ഹൈകോടതി ആവശ്യപ്പെട്ടു.
ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദർമീത് കൗറിന് മുമ്പാകെ വന്ന കാർത്തിയുടെ ജാമ്യഹരജി കേൾക്കുന്നതിൽനിന്ന് അവർ പിന്മാറിയതിനെ തുടർന്ന് ജസ്റ്റിസ് എസ്.പി ഗാർഗ് ആണ് കേസ് പരിഗണിച്ചത്.
കാർത്തി ചിദംബരത്തിന് ഹൈകോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുെണ്ടന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അറസ്റ്റിൽനിന്ന് ഒഴിവാകാൻ സുപ്രീംകോടതിയെ ആദ്യം സമീപിച്ച കാർത്തി ഹൈകോടതിയെ സമീപിക്കാമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.
ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന കാർത്തിയുടെ ആവശ്യവും വിചാരണ കോടതി തിങ്കളാഴ്ച തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. സി.ബി.െഎ ചോദ്യം ചെയ്യൽ കഴിഞ്ഞ സ്ഥിതിക്ക് കാർത്തിയുടെ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കാമെന്നായിരുന്നു അഭിഭാഷകെൻറ ആവശ്യം.
എന്നാൽ, മുൻകൂർ ജാമ്യാപേക്ഷക്ക് മുൻകൂട്ടി ദിവസം നിശ്ചയിച്ച സ്ഥിതിക്ക് അന്ന് പരിഗണിച്ചാൽ മതിയെന്നും അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ജഡ്ജി സുനിൽ റാണ വ്യക്തമാക്കി. തുടർന്ന് സി.ബി.െഎ കസ്റ്റഡി അവസാനിപ്പിച്ച് െഎ.എൻ.എക്സ് മീഡിയ അനധികൃത പണമിടപാട് കേസിൽ കാർത്തി ചിദംബരത്തെ തിഹാർ ജുഡീഷ്യൽ കസ്റ്റഡിയിലാക്കി തിഹാർ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.